രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് തീവ്രവാദികള്‍ ലക്ഷ്യമിടുന്നു; ഇന്റലിജന്‍സ് മുന്നറിയിപ്പ്

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 23rd May 2022 11:17 AM  |  

Last Updated: 23rd May 2022 11:24 AM  |   A+A-   |  

railway_tracks

പ്രതീകാത്മക ചിത്രം

 

ന്യൂഡല്‍ഹി: രാജ്യത്തെ റെയില്‍വേ ട്രാക്കുകള്‍ തകര്‍ക്കാന്‍ പാക് ചാരസംഘടനയായ ഐഎസ്‌ഐ ലക്ഷ്യമിടുന്നതായി രഹസ്യാന്വേഷണ റിപ്പോര്‍ട്ട്. ഇന്ത്യയിലുള്ള തീവ്രവാദ സ്ലീപ്പര്‍ സെല്ലുകള്‍ മുഖേന സ്‌ഫോടനങ്ങള്‍ നടത്താനാണ് ഐഎസ്‌ഐ പദ്ധതിയിടുന്നതെന്നാണ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട്. ഇതുസംബന്ധിച്ച രഹസ്യസന്ദേശം ഇന്റലിജന്‍സ് ഏജന്‍സികള്‍ പിടിച്ചെടുത്തു. 

ഇതിന്റെ അടിസ്ഥാനത്തില്‍ കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകള്‍ക്ക് ഇന്റലിജന്‍സ് ഏജന്‍സികള്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. പഞ്ചാബിലും സമീപ സംസ്ഥാനങ്ങളിലും സ്‌ഫോടനം നടത്താനാണ് പദ്ധതിയിടുന്നത്. ചരക്കുഗതാഗതം പൂര്‍ണമായി അട്ടിമറിക്കുകയാണ് തീവ്രവാദികള്‍ പ്രധാനമായും ലക്ഷ്യമിടുന്നത്.

റെയില്‍വേ ട്രാക്കുകളില്‍ സ്‌ഫോടനം നടത്തുക ലക്ഷ്യമിട്ട് ഇന്ത്യയിലെ തീവ്രവാദ ഗ്രൂപ്പുകള്‍ക്ക് ഐഎസ്‌ഐ വന്‍തോതില്‍ ഫണ്ട് നല്‍കി വരുന്നതായും ഇന്റലിജന്‍സ് ഏജന്‍സികള്‍ വ്യക്തമാക്കുന്നു. പാക് അനുകൂല സ്ലീപ്പര്‍ സെല്ലുകള്‍ ഇതിനു വേണ്ട പ്രവര്‍ത്തനങ്ങള്‍ നടത്തുന്നതായും രഹസ്യാന്വേഷണ റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കാം

ഡൽഹിയിൽ കനത്ത മഴയും കാറ്റും, വ്യാപകനാശനഷ്ടം, വൈദ്യുതി മുടങ്ങി; വിമാനങ്ങൾ വഴിതിരിച്ചുവിട്ടു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ