അനസ്‌തേഷ്യ നല്‍കാതെ വന്ധ്യംകരണം; കൈകാലുകള്‍ കൂട്ടിപ്പിടിച്ചു, അലമുറയിട്ട് കരഞ്ഞ് 23 സ്ത്രീകള്‍; അന്വേഷണം

ആകെ 30 സ്ത്രീകളെയാണ് വന്ധ്യംകരിക്കാനിരുന്നത്. എന്നാല്‍ നിലവിളി മറ്റ് ഏഴ് സ്ത്രീകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

പറ്റ്‌ന: അനസ്‌തേഷ്യ നല്‍കാതെ സ്ത്രീകളെ വന്ധ്യംകരണം നടത്തിയ സംഭവത്തില്‍ അന്വേഷണം പ്രഖ്യാപിച്ച് സര്‍ക്കാര്‍. ബിഹാറിലെ ഖഗരിയ ജില്ലയിലെ അലൗലിയിലുള്ള പ്രാഥമിക ആരോഗ്യ കേന്ദ്രത്തില്‍ 23 പേരെയാണ് ഇത്തരത്തില്‍ വന്ധ്യംകരണം നടത്തിയത്. അലറി നിലവിളിച്ച സ്ത്രീകളുടെ കൈകാലുകള്‍ കൂട്ടിപ്പിടിച്ചാണ് ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്. 

അതേസമയം, ആകെ 30 സ്ത്രീകളെയാണ് വന്ധ്യംകരിക്കാനിരുന്നത്. എന്നാല്‍ നിലവിളി മറ്റ് ഏഴ് സ്ത്രീകള്‍ ഓടി രക്ഷപ്പെടുകയായിരുന്നു. ഇവരാണ് ഈ വിവരം നാട്ടുകാരെ അറിയിച്ചത്. സംഭവത്തില്‍ അധികൃതരുടെ ഭാഗത്തുനിന്ന ഗുരുതരമായ കൃത്യവിലോപമാണ് ഉണ്ടായതെന്ന് ഖഗരിയ സിവില്‍ സര്‍ജന്‍ അമര്‍കാന്ത് ഝാ പറഞ്ഞു. ഇത്തരം ശസ്ത്രക്രിയകള്‍ നടത്തുമ്പോള്‍ അനസ്‌തേഷ്യ നല്‍കണം. കുറ്റക്കാര്‍ക്കെതിരെ കര്‍ശനനടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു. 

''വേദന കൊണ്ടു ഞാന്‍ പുളഞ്ഞപ്പോള്‍ നാലുപേര്‍ എന്റെ കൈകാലുകള്‍ പിടിച്ചുവച്ചിരിക്കുകയായിരുന്നു. ഒടുവില്‍ ഡോക്ടര്‍ ശസ്ത്രക്രിയ പൂര്‍ത്തിയാക്കി. വേദനയെക്കുറിച്ചു ചോദിച്ചപ്പോള്‍ ഡോക്ടര്‍ പറഞ്ഞ മറുപടി അങ്ങനെ സംഭവിക്കുമെന്നായിരുന്നു''- വന്ധ്യംകരണത്തിന് വിധേയായ ഒരാള്‍ പറഞ്ഞു.  ശസ്ത്രക്രിയയുടെ സമയം മുഴുവനും ബോധമുണ്ടായിരുന്നുവെന്നും കഠിനമായ വേദനയായിരുന്നുവെന്നും ഇവര്‍ പറയുന്നു. 
സര്‍ക്കാര്‍ സ്‌പോണ്‍സര്‍ ചെയ്ത പ്രചാരണത്തിന്റെ ഭാഗമായി സ്വകാര്യ സംഘടനയാണ് വന്ധ്യംകരണം സംഘടിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com