ബാറ്റ് കൈയില്‍ ഇല്ലാത്ത സച്ചിനെപ്പോലെ; അഭിഭാഷകനെ വിമര്‍ശിച്ച് സുപ്രീം കോടതി

നിങ്ങള്‍ക്കു ഗൗണ്‍ ഉണ്ട്, ബാന്‍ഡ് ഉണ്ട്. എന്നാല്‍ പേപ്പര്‍ കയ്യില്‍ ഇല്ല
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്/ഫയല്‍
ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്/ഫയല്‍

ന്യൂഡല്‍ഹി: കേസ് ഫയല്‍ കയ്യിലില്ലാത്ത വക്കീല്‍ ബാറ്റ് ഇല്ലാത്ത സച്ചിന്‍ തെണ്ടുല്‍ക്കര്‍ ആണെന്ന് സുപ്രീം കോടതി. ഫയല്‍ ഇല്ലാതെ വക്കീല്‍ ഹാജരായപ്പോഴായിരുന്നു ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡിന്റെ നേതൃത്വത്തിലുള്ള ബെഞ്ചിന്റെ കമന്റ്.

ഫയല്‍ കൈയില്‍ ഇല്ലാതെ വക്കീല്‍ ഹാജരായതുകണ്ട കോടതി വിമര്‍ശനം ഉന്നയിക്കുകയായിരുന്നു. നിങ്ങള്‍ക്കു ഗൗണ്‍ ഉണ്ട്, ബാന്‍ഡ് ഉണ്ട്. എന്നാല്‍ പേപ്പര്‍ കയ്യില്‍ ഇല്ല. ഫയല്‍ കൈയില്‍ ഇല്ലാത്ത വക്കീല്‍ ബാറ്റ് ഇല്ലാത്ത സച്ചിന്‍ തെണ്ടുല്‍ക്കറെ പോലെയാണ്, ഇത് മോശമാണ്- കോടതി പറഞ്ഞു.

ചീഫ് ജസ്റ്റിസിനെ കൂടാതെ ജസ്്റ്റിസ് ഹിമ കോലിയാണ് ബെഞ്ചില്‍ ഉണ്ടായിരുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com