സ്യൂട്ട്‌കേസിനുള്ളില്‍ 22കാരിയുടെ മൃതദേഹം; ഡല്‍ഹി സ്വദേശിനിയുടെതെന്ന് പൊലീസ്

മൃതദേഹത്തില്‍ മുഖത്തും തലയിലും രക്തവും, ശരീരമാസകലം മുറിവുകളുണ്ടായിരുന്നതായി പൊലീസ് പറഞ്ഞു.
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡല്‍ഹി: കഴിഞ്ഞയാഴ്ച ഉത്തര്‍പ്രദേശിലെ മഥുര യമുന എക്‌സ്പ്രസ് വേയ്ക്ക് സമീപം സ്യൂട്ട് കേസില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയ മൃതദേഹം തിരിച്ചറിഞ്ഞു. ഡല്‍ഹി സ്വദേശിനിയായ 22 കാരിയുടെതാണ് മൃതദേഹമെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട യുവതിയുടെ കുടുംബം മൃതദേഹം തിരിച്ചറിഞ്ഞതായും കേസില്‍ അന്വേഷണം ആരംഭിച്ചതായും പൊലീസ് കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വെള്ളിയാഴ്ച മഥുരയിലെ യമുന എക്‌സ്പ്രസ് വേക്ക് സമീപമാണ് 22 കാരിയായ യുവതിയുടെ മൃതദേഹം വലിയ ചുവന്ന സ്യൂട്ട് കേസില്‍ പ്ലാസ്റ്റിക് കവറില്‍ പൊതിഞ്ഞ നിലയില്‍ കണ്ടെത്തിയത്. മൃതദേഹത്തില്‍ മുഖത്തും തലയിലും രക്തവും, ശരീരമാസകലം മുറിവുകളുണ്ടായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. കൊല്ലപ്പെട്ട പെണ്‍കുട്ടിയുടെ പേര് യരുഷി യാദവ് എന്നും പിതാവിന്റെ പേര് നിതേഷ് യാദവ് ആണെന്നും, ഇവര്‍ ഡല്‍ഹിയിലെ ബദര്‍പൂരിലാണ് താമസമെന്നും പൊലീസ് പറഞ്ഞു. 

യുവതിയെ മറ്റെവിടെയെങ്കിലും വച്ച് കൊലപ്പെടുത്തിയ ശേഷം രാത്രിയില്‍ തിരക്കൊഴിഞ്ഞ എക്‌സ്പ്രസ് വേയ്ക്ക് സമീപം ഉപേക്ഷിച്ചതാകാമെന്നാണ് പൊലീസിന്റെ സംശയം. ഉപേക്ഷിക്കപ്പെട്ട നിലയില്‍ സ്യൂട്ട്‌കേസ് കണ്ട തൊഴിലാളികളാണ് വിവരം പൊലീസിനെ അറിയിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com