സഹപാഠിയെ കല്യാണം കഴിക്കണമെന്ന് 19കാരി; ഉറങ്ങിക്കിടന്ന മകളെ അമ്മ കഴുത്ത് ഞെരിച്ചു കൊലപ്പെടുത്തി; വീണ്ടും ദുരഭിമാനക്കൊല

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 24th November 2022 03:31 PM  |  

Last Updated: 24th November 2022 03:31 PM  |   A+A-   |  

aruna murder

കൊല്ലപ്പെട്ട അരുണ

 


ചെന്നൈ: ഉറങ്ങിക്കിടന്ന മകളെ അമ്മ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയത് ദുരഭിമാനക്കൊലയെന്ന് സംശയം. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ്  സംഭവം. കോയമ്പത്തൂരിലെ ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നഴ്‌സിങ്ങ് കോഴ്‌സിന് പഠിക്കുന്ന പത്തൊന്‍പതുകാരി അരുണയാണ് കൊല്ലപ്പെട്ടത്. പിന്നോക്ക ജാതിക്കാരനായ കോളജ് സഹപാഠിയെ വിവാഹം കഴിക്കാന്‍ അരുണ ആഗ്രഹിച്ചിരുന്നു. ഇക്കാര്യം കുടുംബത്തെ അറിയിച്ചപ്പോള്‍ വീട്ടുകാര്‍ എതിര്‍ത്തു. തുടര്‍ന്ന് മാതാപിതാക്കള്‍ അരുണയ്ക്കായി വരനെ തിരയാന്‍ തുടങ്ങി. 

എന്നാല്‍ അരുണ തന്റെ നിലപാടില്‍ ഉറച്ചുനിന്നതോടെ അമ്മ അറുമുഖക്കനി ഉറങ്ങിക്കിടക്കുകയായിരുന്ന മകളെ കഴുഞ്ഞുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നു. തുടര്‍ന്ന് അമ്മയും ആത്മഹത്യക്ക് ശ്രമിച്ചു. 

രാത്രി അയല്‍വാസി വീട്ടിലെത്തിയപ്പോഴാണ് പെണ്‍കുട്ടിയെയും അമ്മയെയും അബോധാവസ്ഥയില്‍ കണ്ടെത്തിയത്. ഉടന്‍ തന്നെ തിരുനെല്‍വേലി മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചെങ്കിലും അരുണ മരിച്ചതായി ഡോക്ടര്‍മാര്‍ അറിയിച്ചു. അറുമുഖക്കനി ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

'മുസ്ലിംകള്‍ക്കിയിലെ ബഹു ഭാര്യാത്വം ഭരണഘടനാ വിരുദ്ധം'; സുപ്രീം കോടതിയില്‍ ഹര്‍ജി, പുതിയ ഭരണഘടനാ ബെഞ്ച് ഉടന്‍

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ