കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പ്: കെ എന്‍ ത്രിപാഠിയുടെ  നാമനിര്‍ദേശ പത്രിക തള്ളി

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 01st October 2022 04:29 PM  |  

Last Updated: 01st October 2022 04:29 PM  |   A+A-   |  

tripathi

കെ എന്‍ ത്രിപാഠി/ എഎന്‍ഐ

 

ന്യൂഡല്‍ഹി: കോണ്‍ഗ്രസ് പ്രസിഡന്റ് തെരഞ്ഞെടുപ്പിന് നാമനിര്‍ദേശ പത്രിക സമര്‍പ്പിച്ച ജാര്‍ഖണ്ഡ് മുന്‍മന്ത്രി കെ എന്‍ ത്രിപാഠിയുടെ പത്രിക തള്ളി. മാനദണ്ഡങ്ങള്‍ പാലിക്കാത്തതിനാലും ഒപ്പുകള്‍ സംബന്ധിച്ച പ്രശ്‌നങ്ങള്‍ ഉള്ളതിനാലുമാണ് ത്രിപാഠിയുടെ പത്രിക തള്ളിയതെന്ന് കേന്ദ്ര തെരഞ്ഞെടുപ്പ് സമിതി ചെയര്‍മാന്‍ മധുസൂദന്‍ മിസ്ത്രി പറഞ്ഞു. 

10 പേരുടെ പിന്തുണയോടെ ഒറ്റ സെറ്റ് പത്രികയാണ് ത്രിപാഠി നല്‍കിയിരുന്നത്. സൂക്ഷ്മപരിശോധനയില്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയുടേയും ശശി തരൂരിന്റെയും നാമനിര്‍ദേശ പത്രികകള്‍ സ്വീകരിച്ചിട്ടുണ്ട്. മൂന്ന് പേരില്‍ നിന്നായി ആകെ 20 പത്രികകളാണ് ലഭിച്ചത്. സൂക്ഷ്മപരിശോധനയില്‍ ഇതില്‍ നാലെണ്ണം തള്ളിയെന്ന് മിസ്ത്രി വ്യക്തമാക്കി.

ഒക്ടോബര്‍ എട്ടുവരെ നാമനിര്‍ദേശ പത്രിക പിന്‍വലിക്കാന്‍ സമയമുണ്ട്. അതിനുശേഷം മത്സരചിത്രം വ്യക്തമാകും. ആരും പിന്മാറിയിട്ടില്ലെങ്കില്‍ തെരഞ്ഞെടുപ്പ് നടപടികളിലേക്ക് കടക്കുമെന്നും മധുസൂദന്‍ മിസ്ത്രി പറഞ്ഞു. അങ്ങനെയെങ്കില്‍ ഈ മാസം 17 ന് വോട്ടെടുപ്പ് നടക്കും. ഒമ്പതിനായിരത്തിലേറെ വോട്ടര്‍മാരാണുള്ളത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

മല്ലികാര്‍ജുന്‍ ഖാര്‍ഗെ രാജ്യസഭ പ്രതിപക്ഷ നേതാവ് സ്ഥാനം രാജിവെച്ചു

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ