തെലങ്കാനയില്‍ അറസ്റ്റിലായ 'ബിജെപി ഏജന്റ്' എഎപി എംഎല്‍എമാരെയും സമീപിച്ചു; അമിത് ഷായെ അറസ്റ്റ് ചെയ്യണം, ഓഡിയോ ക്ലിപ്പ് പുറത്തുവിട്ട് സിസോദിയ

എഎപി എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ
മനീഷ് സിസോദിയയുടെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന്
മനീഷ് സിസോദിയയുടെ വാര്‍ത്താ സമ്മേളനത്തില്‍നിന്ന്

ന്യൂഡല്‍ഹി: എഎപി എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ബിജെപി ഗൂഢാലോചന നടത്തുന്നെന്ന് ഡല്‍ഹി ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ. എംഎല്‍എമാരെ വിലയ്‌ക്കെടുക്കാനെത്തിയ ബിജെപി ഏജന്റ് എന്നാരോപിച്ച് ഒരു ഓഡിയോ ക്ലിപ്പും സിസോദിയ പുറത്തുവിട്ടു. വിഷയത്തില്‍ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായ്ക്ക് പങ്കുണ്ടെങ്കില്‍ അദ്ദേഹത്തെ അറസ്റ്റ് ചെയ്യണമെന്നും സിസോദിയ ആവശ്യപ്പെട്ടു. 

തെലങ്കാനയില്‍ ടിആര്‍എസ് എംഎല്‍എമാരെ വാങ്ങാനെത്തി അറസ്റ്റിലായ ബിജെപി ഏജന്റുമാരില്‍ ഒരാളുടെ ശബ്ദ സന്ദേശമാണ് ഇതെന്നും സിസോയിദ വാര്‍ത്താ സമ്മേളനത്തില്‍ ആരോപിച്ചു. 

'ഈ ഓഡിയോയില്‍ ബിജെപി ദല്ലാള്‍ ഒരു ടിആര്‍എസ് എംഎല്‍എയെ വശീകരിക്കുന്നത് കേള്‍ക്കാം. ഡല്‍ഹിയില്‍ 43 എംഎല്‍എമാരെ വാങ്ങാന്‍ ശ്രമിക്കുകയാണെന്നും അതിനുവേണ്ടി പണം മാറ്റിവച്ചിരിക്കുകയാണെന്നും ഇയാള്‍ പറയുന്നത് ഓഡിയോ ക്ലിപ്പില്‍ വ്യക്തമാണ്.' ഷായുമായും ബിഎല്‍ സന്തോഷുമായും സംസാരിച്ചിട്ടുണ്ടെന്നും ഇയാള്‍ പറയുന്നുണ്ട്'-സിസോദിയ പറഞ്ഞു. 

ബ്രോക്കര്‍ പറയുന്ന ഷാ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷായാണെങ്കില്‍ അദ്ദേഹത്തെ ഉടനെ അറസ്റ്റ് ചെയ്ത് ചോദ്യ ചെയ്യണമെന്നം സിസോദിയ ആവശ്യപ്പെട്ടു. ഡല്‍ഹിയിലും പഞ്ചാബിലും എഎപി എംഎല്‍എമാരെ വിലയ്‌ക്കെടുക്കാന്‍ ബിജെപി നടത്തിയ പരാജയപ്പെട്ട ശ്രമത്തിന്റെ തെളിവാണ് ഈ ഓഡിയോ ക്ലിപ്പന്നും സിസോദിയ കൂട്ടിച്ചേര്‍ത്തു. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com