മൂക്കില്‍ നിന്നും രക്തമൊഴുകുന്നു; എന്‍ജിനീയറിങ് വിദ്യാര്‍ഥിനി ഹോട്ടലില്‍ മരിച്ച നിലയില്‍; യുവാവ് പിടിയില്‍

By സമകാലിക മലയാളം ഡെസ്‌ക്‌  |   Published: 03rd September 2022 04:02 PM  |  

Last Updated: 03rd September 2022 04:02 PM  |   A+A-   |  

POLICE CASE

പ്രതീകാത്മക ചിത്രം

 

മൈസൂരു: എന്‍ജിനീയറിങ് വിദ്യാര്‍ഥിനിയെ ഹോട്ടലില്‍ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ കാമുകന്‍ അറസ്റ്റില്‍. ഹിങ്കല്‍ നിവാസി ആഷിക്ക് (26) ആണ് അറസ്റ്റിലായത്. പെരിയപട്ടണ താലൂക്കിലെ ഹരലഹള്ളി സ്വദേശി അപൂര്‍വ ഷെട്ടി (21) യാണ് കൊല്ലപ്പെട്ടത്. 

മൈസൂരുവിലെ ഹുന്‍സൂര്‍ റോഡിലാണ് സംഭവം. നഗരത്തിലെ സ്വകാര്യ എന്‍ജിനിയറിങ് കോളേജില്‍ അവസാനവര്‍ഷ വിദ്യാര്‍ഥിനിയാണ് അപൂര്‍വ. ഓഗസ്റ്റ് 29നാണ് അപൂര്‍വയും കാമുകനായ ആഷിക്കും ഹോട്ടലില്‍ മുറിയെടുത്തത്.

സെപ്റ്റംബര്‍ ഒന്നിന് രാവിലെ മുറിയില്‍ നിന്ന് പുറത്തുപോയ ആഷിക്ക് തിരിച്ചു വരാതിരുന്നതോടെ സംശയം തോന്നിയ ഹോട്ടല്‍ ജീവനക്കാര്‍ ഇന്റര്‍കോം വഴി മുറിയിലേക്ക് വിളിച്ചെങ്കിലും മറുപടി കിട്ടിയില്ല. സംശയം തോന്നി പൊലീസിനെ വിവരം അറിയിച്ചു. 

പൊലീസെത്തി മുറി തുറന്നപ്പോള്‍ അപൂര്‍വയെ മരിച്ചനിലയില്‍ കണ്ടെത്തുകയായിരുന്നു. മൂക്കില്‍നിന്ന് രക്തമൊലിക്കുന്ന നിലയിലായിരുന്നു മൃതദേഹം. വെള്ളിയാഴ്ച പുലര്‍ച്ചെയാണ് ആഷിക്കിനെ പിടികൂടിയത്. ആഷിക്കുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് അപൂര്‍വയുടെ കുടുംബം യുവതിയോട് ആവശ്യപ്പെട്ടിരുന്നതാണ്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

കൊലക്കുറ്റത്തിന് ജീവപര്യന്തം തടവില്‍ കുറഞ്ഞ ശിക്ഷ പാടില്ല; വ്യക്തമാക്കി സുപ്രീം കോടതി

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്‌. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ