സിപിഎം വിമര്‍ശനത്തിനു പിന്നാലെ യാത്രാ ഷെഡ്യൂളില്‍ മാറ്റം; യുപിയില്‍ രാഹുലിന്റെ പര്യടനം അഞ്ചു ദിവസം

ഇടതുപക്ഷം ഭരണത്തിലുള്ള കേരളത്തില്‍ ഭാരത് ജോഡോ യാത്ര 18 ദിവസമാണ് പര്യടനം നടത്തുന്നത്
രാഹുലിന്റെ യാത്ര ആറ്റിങ്ങലില്‍ എത്തിയപ്പോള്‍/ബിപി ദീപു
രാഹുലിന്റെ യാത്ര ആറ്റിങ്ങലില്‍ എത്തിയപ്പോള്‍/ബിപി ദീപു

ന്യൂഡല്‍ഹി: സിപിഎം വിമര്‍ശനം ഉന്നയിക്കുകയും രാഷ്ട്രീയ വൃത്തങ്ങളില്‍ വലിയ ചര്‍ച്ചയാവുകയും ചെയ്തതിനു പിന്നാലെ, രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയുടെ ഉത്തര്‍പ്രദേശിലെ പര്യടനം അഞ്ചു ദിവസമായി നീട്ടി. കേരളത്തില്‍ 18 ദിവസം ചെലവഴിക്കുന്ന യാത്ര ബിജെപി ഭരിക്കുന്ന യുപിയില്‍ രണ്ടു ദിവസം മാത്രമേയുള്ളൂവെന്ന വിമര്‍ശനമാണ് സിപിഎം ഉന്നയിച്ചത്. 

യുപിയില്‍ യാത്ര അഞ്ചു ദിവസമായിരിക്കുമെന്ന് കോണ്‍ഗ്രസ് നേതാക്കള്‍ സ്ഥിരീകരിച്ചതായി ന്യൂ ഇന്ത്യന്‍ എക്‌സ്പ്രസ് റിപ്പോര്‍ട്ട് ചെയ്തു. എന്നാല്‍ സിപിഎം വിമര്‍ശനം ഉന്നയിക്കുന്നതിനു മുമ്പു തന്നെ യാത്ര പുനക്രമീച്ചിരുന്നുവെന്നാണ് കോണ്‍ഗ്രസ് നേതാക്കള്‍ പറയുന്നത്. യുപിയില്‍ ആദ്യം തന്നെ അഞ്ചു ദിവസമാണ് പര്യടനം തീരുമാനിച്ചിരുന്നതെന്നും ഇപ്പോള്‍ മാറ്റമൊന്നും വരുത്തിയിട്ടില്ലെന്നും പാര്‍ട്ടി നേതാവ് ജയറാം രമേശ് പറഞ്ഞു. 

ആര്‍എസ്എസിനെയും ബിജെപിയെയും നേരിടുന്നതിനുള്ള അസാധാരണമായ മാര്‍ഗം എന്ന തലക്കെട്ടോടെ, യാത്രയെ വിമര്‍ശിച്ച് സിപിഎം ട്വീറ്റ് ചെയ്തിരുന്നു.
 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com