'മോശപ്പെട്ട വസ്‌ത്രം ധരിക്കുന്ന പെൺകുട്ടികൾ ശൂർപ്പണഖയെ പോലെ'; അധിക്ഷേപിച്ച് ബിജെപി നേതാവ്, വിവാദം

സ്‌ത്രീവിരുദ്ധ പരാമർശത്തിൽ ബിജെപി മാപ്പ് പറയണമെന്ന് കോൺ​ഗ്രസ്
കൈലാഷ് വിജയ വർഗിയ/ ചിത്രം ഫെയ്‌സ്‌ബുക്ക്
കൈലാഷ് വിജയ വർഗിയ/ ചിത്രം ഫെയ്‌സ്‌ബുക്ക്

ഇൻഡോർ: മോശപ്പെട്ട വസ്‌ത്രം ധരിക്കുന്ന പെൺകുട്ടികൾ ശൂർപ്പണഖയാണെന്ന് ബിജെപി ജനറൽ സെക്രട്ടറി കൈലാഷ് വിജയ വർഗിയ. ഹനുമാൻ ജയന്തിയുമായി ബന്ധപ്പെട്ട് ഇൻഡോറിൽ നടന്ന ചടങ്ങിനിടെയാണ് ബിജെപി നോതാവിന്റെ പരാമർശം.

'സ്ത്രീകളെ ദൈവത്തെ പോലെയാണ് കാണുന്നത്. എന്നാൽ ചില വസ്ത്രങ്ങൾ ധരിച്ച് പെൺകുട്ടികൾ വരുന്നത് കാണുമ്പോൾ അവരെ ദേവിമാരായി കാണാൻ കഴിയില്ല. അങ്ങനെയുള്ള പെൺകുട്ടികൾ ദേവിയല്ല, ശൂർപ്പണഖയാണ്. ദൈവം നിങ്ങൾക്ക് നല്ല ശരീരം തന്നിട്ടുണ്ട്. അതുകൊണ്ട് നല്ല വസ്‍ത്രം ധരിക്കണം'. കൈലാഷ് പറഞ്ഞു.

ലഹരിയിൽ മതിമറന്നു ആൺകുട്ടികളും പെൺകുട്ടികളും ആടുന്നത് കാണുമ്പോൾ, അവരുടെ ലഹരി ഇറങ്ങുന്നത് വരെ അടിക്കാൻ തോന്നാറുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കൈലാഷിന്റെ പ്രസം​ഗം സമൂഹമാധ്യമങ്ങളിൽ വൈറലായതോടെ അദ്ദേഹത്തിന്റെ സ്‌ത്രീവിരുദ്ധ പരാമർശത്തെ വിമർശിച്ച് നിരവധി ആളുകളാണ് രം​ഗത്തെത്തിയത്. 

ബിജെപി നേതാക്കൾ നിരന്തരം സ്ത്രീകളെ അപമാനിക്കുന്നുവെന്ന് കോൺ​ഗ്രസ് വക്താവ് സംഗീത ശർമ പ്രതികരിച്ചു. സ്വതന്ത്ര ഇന്ത്യയിൽ സ്ത്രീകളുടെ വസ്‌ത്രത്തെ അപമാനിക്കുന്നതും അവരെ ശൂർപ്പണഖയെന്ന് വിളിക്കുന്നതും അം​ഗീകരിക്കാൻ കഴിയില്ല. സംഭവത്തിൽ ബിജെപി മാപ്പ് പറയണമെന്ന് സം​ഗീത ശർമ ആവശ്യപ്പെട്ടു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com