മറ്റൊരു മരത്തിലേക്ക് ചാടി രക്ഷപ്പെടാന്‍ കുരങ്ങന്‍; ഒറ്റച്ചാട്ടത്തിന് പിടികൂടി പുലി, അതിസാഹസികത- വീഡിയോ 

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്
കുരങ്ങനെ ചാടി പിടികൂടുന്ന പുലിയുടെ ദൃശ്യം
കുരങ്ങനെ ചാടി പിടികൂടുന്ന പുലിയുടെ ദൃശ്യം

ര പിടിക്കാന്‍ പുലിക്ക് പ്രത്യേക കഴിവാണ്. താഴെയായാലും മരത്തിന് മുകളിലായാലും ഒരേപോലെ ഇര പിടിക്കാനുള്ള പുലിയുടെ കഴിവാണ് ഇതിനെ വ്യത്യസ്തമാക്കുന്നത്. ഇപ്പോള്‍ കുരങ്ങനെ പിടിക്കുന്ന പുലിയുടെ ദൃശ്യങ്ങളാണ് വൈറലാകുന്നത്.

സുശാന്ത നന്ദ ഐഎഫ്എസ് ആണ് വീഡിയോ പങ്കുവെച്ചത്. മരം കയറി പുലി മുകളിലേക്ക് വരുന്നത് കണ്ട് കുരങ്ങന്‍ താഴേയ്ക്ക് ചാടുന്നതാണ് വീഡിയോയുടെ തുടക്കത്തില്‍. ഇതിന് പിന്നാലെ പുലിയും മരത്തിന്റെ മുകളില്‍ നിന്ന് താഴേയ്ക്ക് ചാടി.

പുലിയുടെ ആക്രമണത്തില്‍ നിന്ന് രക്ഷപ്പെടാന്‍ കുരങ്ങന്‍ വീണ്ടും മരത്തിന്റെ മുകളിലേക്ക് കയറി, ഒരു മരത്തില്‍ നിന്ന് മറ്റൊരു മരത്തിലേക്ക് ചാടി. കുരങ്ങനെ പിന്തുടര്‍ന്ന പുലി, ഒറ്റ ചാട്ടത്തില്‍ കുരങ്ങനെ പിടികൂടുന്നതാണ് വീഡിയോയുടെ ഉള്ളടക്കം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com