ഗോമൂത്രത്തില്‍ മനുഷ്യന് ഹാനികരമായ ബാക്ടീരിയ; ഗുണം ചെയ്യില്ലെന്ന് പഠന റിപ്പോര്‍ട്ട്

ഗോമൂത്രം മനുഷ്യന് ഹാനികരമെന്ന് ഗവേഷണ റിപ്പോര്‍ട്ട്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്നൗ:  ഗോമൂത്രം മനുഷ്യന് ഹാനികരമെന്ന് ഗവേഷണ റിപ്പോര്‍ട്ട്. ഗോമൂത്രത്തില്‍ ഹാനികരമായ ബാക്ടീരിയ അടങ്ങിയിരിക്കുന്നതിനാല്‍, മനുഷ്യന് പ്രയോജനം ചെയ്യില്ലെന്നാണ് ഉത്തര്‍പ്രദേശ് ബറേലി കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ഇന്ത്യന്‍ വെറ്ററിനറി റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിന്റെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നത്. അതേസമയം പോത്തിന്റെ മൂത്രം ചില ബാക്ടീരിയകള്‍ക്കെതിരെ ഗുണകരമാണെന്നും റിപ്പോര്‍ട്ടില്‍ വ്യക്തമാക്കുന്നു.

ഭോജ് രാജ് സിങ് നേതൃത്വം നല്‍കിയ ഗവേഷണ റിപ്പോര്‍ട്ടിലാണ് ഇക്കാര്യങ്ങള്‍ പറയുന്നത്. ആരോഗ്യമുള്ള പശുവിന്റെ മൂത്ര സാമ്പിള്‍ എടുത്ത് പരിശോധിച്ചപ്പോള്‍ കുറഞ്ഞത് 14 വ്യത്യസ്ത തരത്തിലുള്ള ബാക്ടീരിയകള്‍ കണ്ടെത്തി. മനുഷ്യന് ഹാനികരമായ ബാക്ടീരിയകള്‍ ആണ് ഇവ. ഇവയില്‍ എസ്‌ഷെറിച്ചിയ കോളിയുടെ സാന്നിധ്യവും കണ്ടെത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.  വയറുസംബന്ധമായ അണുബാധയ്ക്ക് കാരണമാകുന്ന ബാക്ടീരിയയാണിത്.

ബാക്ടീരിയയ്‌ക്കെതിരെയുള്ള പ്രവര്‍ത്തനത്തില്‍ പോത്തിന്റെ മൂത്രം ഏറെ ഫലപ്രദമാണ്. ഗോമൂത്രവും പോത്തിന്റെ മൂത്രവും പരിശോധിച്ചതിന്റെ അടിസ്ഥാനത്തിലാണ് ഈ കണ്ടെത്തല്‍. വ്യത്യസ്ത തരത്തിലുള്ള 73 സാമ്പിളുകളാണ് പരിശോധിച്ചത്. സഹിവാള്‍, തര്‍പാര്‍ക്കര്‍, വിന്ദവാനി എന്നി ഇനത്തില്‍പ്പെട്ട പശുക്കളെയാണ് ഗവേഷണത്തിന് വിധേയമാക്കിയതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com