71000 യുവാക്കള്‍ക്ക് കൂടി ജോലി; ഉത്തരവ് പ്രധാനമന്ത്രി മറ്റന്നാള്‍ കൈമാറും

മോദിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ വ്യക്തമാക്കി. 
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍ ചിത്രം
പ്രധാനമന്ത്രി നരേന്ദ്രമോദി, ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഏപ്രില്‍ 13ന് 71000 പേര്‍ക്ക് കേന്ദ്ര സര്‍വീസിലേക്കുള്ള നിയമനക്കത്തുകള്‍ പ്രധാനമന്ത്രി നരേന്ദ്രമോദി വിതരണം ചെയ്യും. വീഡിയോ കോണ്‍ഫറന്‍സ് വഴിയായിരിക്കും വിതരണം. അതിനുശേഷം നരേന്ദ്ര മോദി ഉദ്യോഗാര്‍ഥികളെ അഭിസംബോധന ചെയ്യുമെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് അറിയിച്ചു.

2024ന് മുന്‍പായി പത്തുലക്ഷം പേര്‍ക്ക് തൊഴില്‍ നല്‍കുന്നതിന്റെ ഭാഗമായാണ് പ്രധാനമന്ത്രി റോസ്ഗാര്‍ മേള ആരംഭിച്ചത്. തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതിന് ഏറ്റവും ഉയര്‍ന്ന മുന്‍ഗണന നല്‍കാനുള്ള മോദിയുടെ പ്രതിജ്ഞാബദ്ധതയുടെ പൂര്‍ത്തീകരണത്തിലേക്കുള്ള ചുവടുവയ്പ്പാണിതെന്ന് പ്രധാനമന്ത്രിയുടെ ഓഫീസ് പ്രസ്താവനയില്‍ പറയുന്നു.

ട്രെയിന്‍ മാനേജര്‍, സ്‌റ്റേഷന്‍ മാസ്റ്റര്‍, ഇന്‍സ്‌പെക്ടര്‍, സബ് ഇന്‍സ്‌പെക്ടര്‍, കോണ്‍സ്റ്റബിള്‍, സ്‌റ്റെനോഗ്രാഫര്‍, ജൂനിയര്‍ അക്കൗണ്ടന്റ്, തപാല്‍ അസിസ്റ്റന്റ്, തുടങ്ങി കേന്ദ്ര സര്‍ക്കാരിന്റെ വിവിധ തസ്തികകളിലേക്കാണ് നിയമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com