കാണാനില്ലെന്ന് കുടുംബം; മുകുള്‍ റോയ് ഡല്‍ഹിയില്‍, രാഷ്ട്രീയ നീക്കമെന്ന് അഭ്യൂഹം

'വര്‍ഷങ്ങളായി ഞാന്‍ എംപിയാണ്. എനിക്ക് ഡല്‍ഹിയില്‍ വരാന്‍ പറ്റില്ലേ?. ഞാന്‍ നേരത്തെ പതിവായി ഡല്‍ഹിയില്‍ വരാറുണ്ടായിരുന്നു'
മുകുള്‍ റോയ് / ഫയല്‍ ചിത്രം
മുകുള്‍ റോയ് / ഫയല്‍ ചിത്രം


കൊല്‍ക്കത്ത: തിങ്കളാഴ്ച മുതല്‍ കാണാനില്ലെന്ന് കുടുംബം അവകാശപ്പെട്ടതിന് പിന്നാലെ താന്‍ ഡല്‍ഹിയില്‍ ഉണ്ടെന്ന് അറിയിച്ച് തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകള്‍ റോയി. തന്റെ ഡല്‍ഹി സന്ദര്‍ശനത്തിന് പ്രത്യേക അജണ്ടയില്ലെന്നും അദ്ദേഹം പറഞ്ഞു. 'വര്‍ഷങ്ങളായി ഞാന്‍ എംപിയാണ്. എനിക്ക് ഡല്‍ഹിയില്‍ വരാന്‍ പറ്റില്ലേ?. ഞാന്‍ നേരത്തെ പതിവായി ഡല്‍ഹിയില്‍ വരാറുണ്ടായിരുന്നു' - അദ്ദേഹം പറഞ്ഞു. 

തിങ്കളാഴ്ച വൈകീട്ട് മുതല്‍ റോയിയെ കുറിച്ച് വിവരമില്ലെന്ന് ചൂണ്ടിക്കാട്ടി മകന്‍ സുഭ്രഗ്ഷു റോയ് പൊലീസില്‍ പരാതി നല്‍കിയിരുന്നു. റോയി വീണ്ടും ബിജെപിയില്‍ ചേരുമോയെന്ന് മാധ്യമപ്രവര്‍ത്തകര്‍ അദ്ദേഹത്തോട് ചോദിച്ചപ്പോള്‍ പിതാവ് പല തരത്തിലുള്ള അസുഖങ്ങള്‍ കാരണം ബുദ്ധിമുട്ടുകയാണ്. അച്ഛന്‍ ശരിയായ മാനസികാവസ്ഥയില്‍ അല്ലെന്നും സുഖമില്ലാത്ത ഒരാളെ വച്ച് രാഷ്ട്രീയം കളിക്കരുതെന്നും അദ്ദേഹം പറഞ്ഞു.

തിങ്കളാഴ്ച രാത്രി ഡല്‍ഹിയിലേക്ക് പോകുയാണെന്ന് അറിഞ്ഞപ്പോള്‍ അദ്ദേഹത്തെ വിമാനത്തില്‍ നിന്ന് ഇറക്കാന്‍ അധികൃതരോട് അഭ്യര്‍ഥിച്ചെങ്കിലും അപ്പോഴെക്കും വിമാനം പുറപ്പെട്ടതായും മകന്‍ പറഞ്ഞു. ബിജെപി നേതാവ് അനുപം ഹസ്ര 'തിരിച്ചുവരവ്'  എന്ന് സാമൂഹിക മാധ്യമങ്ങളില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് റോയ് വീണ്ടും ബിജെപിയില്‍ ചേരുമെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചത്. ഇത് സംബന്ധിച്ച് മാധ്യമപ്രവര്‍ത്തകര്‍ ഹംസ്രയുമായി ബന്ധപ്പെട്ടപ്പോള്‍ ഒന്നോ രണ്ടോ ദിവസം കാത്തിരിക്കു; എല്ലാം ഉടന്‍ വ്യക്തമാകുമെന്നായിരുന്നു മറുപടി.

എന്നാല്‍ ഇത് തന്റെ പിതാവിനെയും തൃണമൂല്‍ നേതാവ് അഭിഷേക് ബാനര്‍ജിയെയും അപകീര്‍ത്തിപ്പെടുത്താനുള്ള ശ്രമമാണെന്നും സുഭ്രഗ്ഷു പറഞ്ഞു. പിതാവിന്റെ ഡല്‍ഹി സന്ദര്‍ശനവുമായി ബന്ധപ്പെട്ട് തരംതാഴ്ന്ന രാഷ്്ട്രീയം കളിക്കുന്നത് ലജ്ജാകരമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ടിഎംസിയുമായുള്ള അഭിപ്രായ വ്യത്യാസത്തെ തുടര്‍ന്ന് 2017ലാണ് മുകുള്‍ റോയ് ബിജെപിയില്‍ ചേര്‍ന്നത്. 2020ല്‍ ബിജെപി ദേശീയ പ്രസിഡന്റായി. 2021ലെ നിയമസഭാ തെരഞ്ഞടുപ്പില്‍ ബിജെപി ടിക്കറ്റില്‍ വിജയിച്ചെങ്കിലും ഒരുമാസത്തിന് ശേഷം ടിഎംസിയിലേക്ക് മടങ്ങിയെത്തി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com