മക്കൾ പുറത്താക്കി വീടു പൂട്ടി, ഒന്നര മാസമായി താമസം ക്ഷേത്രത്തിൽ‌; ആത്മഹത്യ ചെയ്യാൻ അനുമതി തേടി വൃദ്ധ ദമ്പതികൾ

ജീവിതം അവസാനിപ്പിക്കാൻ അനുമതി തേടി ആർഡിഒയ്‌ക്ക് നിവേദനം നൽകി വൃദ്ധ ദമ്പതികൾ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ. മകന്റെയും മരുമകളുടെയും പീഡനം സഹിക്കാനാകാത്തതിനെ തുടർന്ന് ആത്മഹത്യ ചെയ്യാൻ അനുമതി തേടി ആർഡിഒയ്‌ക്ക് നിവേദനം നൽകി വൃദ്ധ ദമ്പതികൾ. ​കല്ലപ്പെരമ്പൂരിന് സമീപം സേതി ​ഗ്രാമവാസികളായ ചന്ദ്രശേഖരൻ (61), ഭാര്യ മേരി ലളിത (51) എന്നിവരാണ് ബുധനാഴ്ച ആർഡിഒയ്‌ക്ക് നിവേദനം നൽകിയത്.

തമിഴ്നാട് ​ഗതാ​ഗത വകുപ്പിൽ നിന്നും വിരമിച്ച ചന്ദ്രശേഖരനെയും ഭാര്യയെയും മകനും മരുമകളും ചേർന്ന് വീട്ടിൽ നിന്നും പുറത്താക്കിയെന്നാണ് പരാതി.  സ്വത്ത് വിട്ടുതന്നില്ലെങ്കിൽ കൊല്ലുമെന്ന് മകൻ ഭീഷണിപ്പെടുത്തിയതായും ദമ്പതികൾ‌ പരാതിയിൽ പറയുന്നു.

ഒരു മകനും മകളുമാണ് ദമ്പതികൾക്ക് ഉള്ളത്. ഇരുവരും വിവാഹിതരാണ്. മകളുടെ ഭർത്താവ് കുറച്ച് മാസങ്ങൾക്ക് മുൻപ് മരിച്ചു. തുടർന്ന് മകളും കൊച്ചുമകളും ഇവരുടെ കൂടെയാണ് താമസം. മകൻ മരുമകൾക്കൊപ്പമാണ് താമസം. കഴിഞ്ഞ ഫെബ്രുവരി ​ഗ്രാമത്തിലെത്തിയ മകൻ ദമ്പതികളെയും മകളെയും വീട്ടിൽ നിന്നും പുറത്താക്കി വീട് പൂട്ടി. സ്വത്ത് വിട്ടുകൊടുത്തില്ലെങ്കിൽ കൊന്നുകളയുമെന്ന് ഭീഷണിപ്പെടുത്തി.

മകനും മരുമകളും കൈവശപ്പെടുത്തിയ ആഭരണങ്ങളും വീടിന്റെ രേഖകളും തിരികെ കിട്ടാൻ മുഖ്യമന്ത്രിക്കടക്കം പരാതി നൽകിയെങ്കിലും നടപടിയുണ്ടാവാത്ത സാഹചര്യത്തിലാണ് ഇത്തരമൊരു കടുത്ത തീരുമാനത്തിലേക്ക് നീങ്ങിയതെന്നും ചന്ദ്രശേഖരൻ പറഞ്ഞു.

ഒന്നുകിൽ മരിക്കാൻ അനുവദിക്കണം അല്ലെങ്കിൽ മകനിൽ നിന്നും വീട് തിരികെ വാങ്ങിത്തരണം ഇതാണ് ചന്ദ്രശേഖരന്റെ ആവശ്യം. വീട്ടിൽ നിന്നും പുറത്താക്കിയതോടെ ട്രിച്ചി മാരിയമ്മൻ ക്ഷേത്രത്തിലാണ് കഴിഞ്ഞ ഒന്നരമാസമായി ദമ്പതികൾ താമസിക്കുന്നത്. പരാതിയിൽ നടപടി സ്വീകരിക്കുമെന്ന് ആർഡിഒ ഉറപ്പ് നൽകിയതായി ദമ്പതികൾ പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

 സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com