അപകട നഷ്ടപരിഹാരത്തിന് ആശ്രിതർക്കും അർഹത; അനന്തരാവകാശി ആവണമെന്നില്ലെന്ന് ഹൈക്കോടതി

അപകട നഷ്ടപരിഹാരത്തിൽ ആശ്രിതത്വമാണ് മാനദണ്ധമെന്ന് ജസ്റ്റിസ് ആർ വിജയകുമാർ
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മദുര: വാഹനാപകട കേസുകളിൽ നിയമപരമായ അനന്തരാവകാശികൾ അല്ലാത്ത ആശ്രിതർക്കും നഷ്ടപരിഹാരത്തിന് അർഹതയുണ്ടെന്ന്  മദ്രാസ് ഹൈക്കോടതി. ട്രൈബ്യൂണലിനു മുന്നിൽ, അപകടത്തിൽപ്പെട്ടയാളിനോടുള്ള ആശ്രിതത്വം തെളിയിച്ച് അവർക്കു നഷ്ടപരിഹാരത്തിന് അവകാശമുന്നയിക്കാമെന്ന് മദുര ബെഞ്ച് വിധിച്ചു.

അപകട നഷ്ടപരിഹാരത്തിൽ ആശ്രിതത്വമാണ് മാനദണ്ധമെന്ന് ജസ്റ്റിസ് ആർ വിജയകുമാർ അഭിപ്രായപ്പെട്ടു. നിയമപരമായ അനന്തരാവകാശിയാണ് എന്നതുകൊണ്ടു മാത്രം നഷ്ടപരിഹാരം അവകാശപ്പെടാനാവില്ല. നിയമപരമായ അനന്തരാവകാശി ആശ്രിതത്വം ഇല്ലാത്ത ആളാണെങ്കിൽ നഷ്ടപരിഹാരത്തിന് അർഹതയില്ലെന്ന് കോടതി വ്യക്തമാക്കി. 

നിയമത്തിൽ കൃത്യമായ ഉദ്ദേശ്യത്തോടെയാണ് നഷ്ടപരിഹാര വ്യവസ്ഥ ചേർത്തിട്ടുള്ളതെന്ന് കോടതി പറ‍ഞ്ഞു. അപകടത്തിൽ മരിച്ചയാളുടെ രണ്ടാം ഭാര്യയ്ക്ക് നഷ്ടപരിഹാരം നൽകിയത്  ചോദ്യം ചെയ്തുള്ള ആദ്യ ഭാര്യ നൽകിയ ഹർജിയിലാണ് ഹൈക്കോടതി നിരീക്ഷണം. 

അപകടസമയത്ത് മരിച്ചയാളിനോട് ​ഒപ്പമുണ്ടായിരുന്നത് രണ്ടാം ഭാര്യയാണ്. അവർ ഒരുമിച്ചു സഞ്ചരിക്കുമ്പോഴായിരുന്നു അപകടം. അവർക്കു പരിക്കേൽക്കുകയും ചെയ്തിട്ടുണ്ട്. ഹിന്ദു നിയമം അനുസരിച്ച് നിയമപരമായി അവർ അനന്തരാവകാശി അല്ലെങ്കിൽപ്പോലും ആശ്രിതയാണെന്നതിൽ സംശയമില്ലെന്ന് കോടതി പറഞ്ഞു.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com