ബസില്‍ വച്ചു കയറിപ്പിടിച്ച 30കാരനെ വലിച്ചിഴച്ചു; പൊലീസിന് മുന്നിലിട്ട് യുവതി, ധീരത

പശ്ചിമ ബംഗാളില്‍ ഓടുന്ന ബസില്‍ കയറിപ്പിടിച്ച യുവാവിനെ വലിച്ചിഴച്ച് പൊലീസിന് മുന്നിലിട്ട് യുവതിയുടെ ധീരത
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

കൊല്‍ക്കത്ത: പശ്ചിമ ബംഗാളില്‍ ഓടുന്ന ബസില്‍ കയറിപ്പിടിച്ച യുവാവിനെ വലിച്ചിഴച്ച് പൊലീസിന് മുന്നിലിട്ട് യുവതിയുടെ ധീരത. ബസില്‍ തനിക്ക് നേരെ നടന്ന അതിക്രമത്തില്‍ ആരും പ്രതികരിക്കാതെ വന്നതോടെ, യുവതി ധൈര്യം സംഭരിച്ച് ശക്തമായി പ്രതികരിക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത യുവാവിനെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

കൊല്‍ക്കത്തയിലാണ് സംഭവം. കൊല്‍ക്കത്ത വിമാനത്താവളത്തിലെ ജീവനക്കാരിക്കാണ് ദുരനുഭവം ഉണ്ടായത്. വീട്ടിലേക്ക് ബസില്‍ പോകുമ്പോഴാണ് യുവാവ് കയറിപ്പിടിച്ചതെന്ന് പരാതിയില്‍ പറയുന്നു. 

സീറ്റില്‍ ഇരിക്കുമ്പോള്‍ മുന്നില്‍ നിന്ന് തനിക്ക് നേരെ കമന്റുകള്‍ പറഞ്ഞായിരുന്നു തുടക്കം. ഇതിനെതിരെ താന്‍ പ്രതിഷേധിച്ചതായി യുവതി പറയുന്നു. മറ്റു യാത്രക്കാരോട് വിഷയത്തില്‍ ഇടപെടാന്‍ ആവശ്യപ്പെട്ടെങ്കിലും ആരും തയ്യാറായില്ല.  കണ്ടക്ടറോട് പോലും സഹായം അഭ്യര്‍ഥിച്ചു. എന്നാല്‍ ആരും തന്നെ സഹായിക്കാന്‍ തയ്യാറായില്ലെന്നും യുവതിയുടെ പരാതിയില്‍ പറയുന്നു.

തുടര്‍ന്ന് യുവാവിന്റെ മോശം പെരുമാറ്റം വീഡിയോയില്‍ പകര്‍ത്താന്‍ തുടങ്ങി. ഇതില്‍ കുപിതനായ 30കാരന്‍ തന്നെ ആക്രമിച്ചതായും ദേഹത്ത് കയറിപ്പിടിച്ചതായും യുവതിയുടെ പരാതിയില്‍ പറയുന്നു. 

ഉപദ്രവം സഹിക്കാന്‍ വയ്യാതെ വന്നതോടെ, യുവതി നൂറില്‍ വിളിച്ച് പരാതി നല്‍കി. യാത്രയില്‍ റോഡില്‍ ട്രാഫിക് പൊലീസിനെ കണ്ടപ്പോള്‍ ബസിന്റെ ജനലില്‍ നിന്ന് സഹായം അഭ്യര്‍ഥിച്ചു. ട്രാഫിക് ഉദ്യോഗസ്ഥന്‍ ബസ് തടഞ്ഞുനിര്‍ത്തി. ഈസമയത്ത് യുവാവിനെ വലിച്ചിഴച്ച് യുവതി പൊലീസിന് മുന്നില്‍ എത്തിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com