'കല്ലുകള്‍ നിറച്ച ചാക്ക് പോലെ'; 52കാരിയുടെ തലയിലെ മുഴ നീക്കം ചെയ്തു, അപൂര്‍വ്വ ശസ്ത്രക്രിയ

അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ ബംഗളൂരു സ്വദേശിനിയായ 52കാരിയുടെ തലയിലെ മുഴ നീക്കം ചെയ്തു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ബംഗളൂരു: അപൂര്‍വ്വ ശസ്ത്രക്രിയയിലൂടെ ബംഗളൂരു സ്വദേശിനിയായ 52കാരിയുടെ തലയിലെ മുഴ നീക്കം ചെയ്തു. ചാക്കില്‍ വെണ്ണക്കല്ലുകള്‍ നിറച്ചിരിക്കുന്ന പോലെയായിരുന്നു മുഴ. ശ്രീ സത്യസായ് ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഹയര്‍ മെഡിക്കല്‍ സയന്‍സിലെ ഡോക്ടര്‍മാരാണ് വിജയകരമായി ശസ്ത്രക്രിയ പൂര്‍ത്തിയാക്കിയത്.

52കാരിയുടെ കുട്ടിക്കാലത്താണ് മുഴ വളരാന്‍ തുടങ്ങിയത്. എന്നാല്‍ അക്കാലത്ത് സ്ത്രീ ചികിത്സ തേടിയിരുന്നില്ല. തലയിലെ മുഴയ്ക്ക് ചികിത്സയുമായാണ് 52കാരി ആശുപത്രിയില്‍ എത്തിയത്. പരിശോധനയില്‍ ഒരു ബലൂണ്‍ പോലെ തലയില്‍ നീര് വന്ന് വീര്‍ത്തപ്പോലെയാണ് മുഴ കണ്ടത്. മുഴയ്ക്ക് ആറ് ഇഞ്ച് നീളവും നാല് ഇഞ്ച് വീതിയും ഉണ്ടായിരുന്നതായി ഡോക്ടര്‍മാര്‍ പറയുന്നു. എന്നാല്‍ വെണ്ണക്കല്ലുകള്‍ നിറച്ച ചാക്ക് പോലെ തോന്നിപ്പിക്കുന്ന മുഴ മൂലം 52കാരി വേദന അനുഭവിച്ചിരുന്നില്ലെന്നും ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

തലയുടെ പിന്നില്‍ മുടിക്കെട്ട് പോലെയാണ് എംആര്‍ഐ സ്‌കാനില്‍ മുഴ തെളിഞ്ഞത്. ദ്രാവകവും മുടിയും പ്രോട്ടീനായ കെരാറ്റിനും നിറഞ്ഞ നിലയിലായിരുന്നു നീക്കം ചെയ്യുമ്പോള്‍ മുഴ എന്നും ഡോക്ടര്‍മാര്‍ പറയുന്നു. വിത്തുകോശത്തിനുള്ളില്‍ നിന്നാണ് മുഴ ഉണ്ടായതെന്നാണ് ഡോക്ടര്‍മാരുടെ പ്രാഥമിക നിഗമനം.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com