കാറിൽ കടത്താൻ ശ്രമിച്ചത് മനുഷ്യന്റെ ഹൃദയം, കരൾ? അവയവങ്ങളുമായി നാല് പേർ കസ്റ്റഡിയിൽ; കൈമാറിയത് മലയാളി

ഉത്തമപാളയത്തു വച്ച് സംശയാസ്പദമായ സാഹചര്യത്തിലാണ് വാഹന പിടികൂടിയത്. തുടർന്നു നടത്തിയ പരിശോധനയിലാണ് വാഹനത്തിലെ ഒരു പെട്ടിയിൽ ഹൃദയം, കരൾ എന്നിവയുടെ ഭാ​ഗങ്ങൾ കണ്ടെത്തിയത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ചെന്നൈ: മനുഷ്യന്റെ ആന്തരിക അവയവങ്ങളുടെ മാംസവുമായി മൂന്ന് പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. തേനിക്ക് സമീപം ഉത്തമപാളയത്ത് വച്ചാണ് സംഘം പിടിയിലായത്. ഇവർക്ക് അവയവങ്ങൾ കൈമാറിയത് പത്തനംതിട്ട സ്വദേശിയാണ്. ഇയാളെയും പൊലീസ് പിടികൂടി. പിടിയിലായ മൂന്ന് പേർ തമിഴ്നാട് സ്വദേശികളാണ്.

ഉത്തമപാളയത്തു വച്ച് സംശയാസ്പദമായ സാഹചര്യത്തിലാണ് വാഹന പിടികൂടിയത്. തുടർന്നു നടത്തിയ പരിശോധനയിലാണ് വാഹനത്തിലെ ഒരു പെട്ടിയിൽ ഹൃദയം, കരൾ എന്നിവയുടെ ഭാ​ഗങ്ങൾ കണ്ടെത്തിയത്. 

തമിഴ്നാട് സ്വദേശികളായ അലക്സ് പാണ്ഡ്യൻ, ഡേവിഡ് പ്രതാപ് സിങ്, മുരുകൻ എന്നിവരെയാണ് കസ്റ്റഡിയിലെടുത്തത്. ഇവർക്ക് അവയവങ്ങൾ കൈമാറിയ ചെല്ലപ്പനെ പത്തനംതിട്ട പുളക്കീഴ് പൊലീസിന്റെ സഹായത്താലാണ് പിടികൂടിയത്. 

പൂജയ്ക്കു ശേഷമെത്തിച്ച മനുഷ്യാവയവങ്ങളാണെന്നും വീട്ടിൽ ഇതു കൊണ്ടുവച്ചാൽ സമ്പത്ത് കൈവരുമെന്നും പറഞ്ഞാണ് പത്തനംതിട്ട സ്വദേശി ഇതു കൈമാറിയതെന്നു സംഘം സമ്മതിച്ചതായി പൊലീസ് പറയുന്നു. പെട്ടി വണ്ടിപ്പെരിയാറിൽ വച്ചാണ് കൈമാറിയത്. ദുർമന്ത്രവാദവും പൊലീസ് സംശയിക്കുന്നു.

മാംസ ഭാ​ഗങ്ങൾ മനുഷ്യന്റേതാണോ അതോ മറ്റേതെങ്കിലും മൃ​ഗങ്ങളുടേതാണോ എന്നു കണ്ടെത്താൻ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. കൂടുതൽ വിവരങ്ങൾ വന്നിട്ടില്ല. ഇതിനായി നാല് പേരെയും പൊലീസ് വിശദമായി ചോദ്യം ചെയ്യും. 

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com