ഭര്‍ത്താവ് അഴിമതി കേസില്‍ അറസ്റ്റില്‍; അര്‍ധരാത്രി മേയറെ പിരിച്ചുവിട്ടു

അഴിമതിക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതിനെ തുടര്‍ന്ന് ജയ്പുര്‍ ഹെറിട്ടേജ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ മുനേഷ് ഗുര്‍ജറിനെ പിരിച്ചുവിട്ടുകൊണ്ട് അര്‍ധരാത്രിയില്‍ ഉത്തരവിറക്കി
മുനേഷ് ഗുര്‍ജാര്‍
മുനേഷ് ഗുര്‍ജാര്‍

ജയ്പുര്‍: അഴിമതിക്കേസില്‍ ഭര്‍ത്താവ് അറസ്റ്റിലായതിനെ തുടര്‍ന്ന് ജയ്പുര്‍ ഹെറിട്ടേജ് മുനിസിപ്പല്‍ കോര്‍പറേഷന്‍ മേയര്‍ മുനേഷ് ഗുര്‍ജറിനെ പിരിച്ചുവിട്ടുകൊണ്ട് അര്‍ധരാത്രിയില്‍ ഉത്തരവിറക്കി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട് രണ്ടു ലക്ഷം രൂപ കൈക്കൂലി വാങ്ങിയതിനെ തുടര്‍ന്നാണ് അഴിമതി വിരുദ്ധ വിഭാഗം മുനേഷ് ഗുര്‍ജറിന്റെ ഭര്‍ത്താവ് സുശീല്‍ ഗുര്‍ജറിനെ അറസ്റ്റ് ചെയ്തത്. ഇതേത്തുടര്‍ന്ന് ജയ്പുര്‍ കോര്‍പറേഷനിലെ വാര്‍ഡ് നമ്പര്‍ 43ല്‍ നിന്നാണ് മുനേഷ് ഗുര്‍ജറിനെ പിരിച്ചുവിട്ടത്. 

വസതിയില്‍ വച്ച് മേയറുടെ സാന്നിധ്യത്തില്‍ ഭര്‍ത്താവ് കൈക്കൂലി വാങ്ങി എന്നാണ് ആരോപണം. ഇവരുടെ വീട്ടില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 40 ലക്ഷം രൂപ പിടിച്ചെടുത്തു. അഴിമതിക്ക് മേയര്‍ കൂട്ടുനിന്നതായാണ് ഉയരുന്ന പ്രധാന ആരോപണം. 

സുശീര്‍ ഗുര്‍ജറിനെ കൂടാതെ അഴിമതി വിരുദ്ധ വിഭാഗം മറ്റു രണ്ടുപേരെ കൂടി അറസ്റ്റ് ചെയ്തു. ഇവരെ ചോദ്യം ചെയ്തു വരികയാണ്. ഭൂമി ഇടപാടുമായി ബന്ധപ്പെട്ടു പരാതിക്കാരനില്‍നിന്നു രണ്ടുലക്ഷം രൂപ സുശില്‍ ഗുര്‍ജറിന്റെ സുഹൃത്തുക്കളായ അനില്‍ ദുബെ, നാരായണ്‍ സിങ് എന്നിവര്‍ ആവശ്യപ്പെട്ടു. തുടര്‍ന്ന് മേയറുടെ വസതിയിലെത്തി പണം കൈമാറി. ഉദ്യോഗസ്ഥര്‍ നടത്തിയ പരിശോധനയില്‍ നാരായണ്‍ സിങ്ങിന്റെ വീട്ടില്‍ നിന്ന് 8 ലക്ഷം രൂപയും പിടിച്ചെടുത്തു. നോട്ടെണ്ണല്‍ യന്ത്രവും പ്രതികളുടെ കയ്യില്‍ നിന്ന് പിടിച്ചെടുത്തിട്ടുണ്ട്. 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com