ചര്‍ച്ചയുടെ ആവശ്യമില്ല, ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെ; കമല്‍നാഥ് 

ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്
കമല്‍നാഥ്
കമല്‍നാഥ്

ഭോപ്പാല്‍: ഇന്ത്യ ഹിന്ദുരാഷ്ട്രം തന്നെയാണെന്ന് കോണ്‍ഗ്രസ് നേതാവ് കമല്‍നാഥ്. 'രാജ്യത്ത് 82 ശതമാനം ഹിന്ദുക്കളുണ്ടെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു. നമ്മള്‍ ഹിന്ദുരാജ്യമാണ് എന്നതിന് ഒരു ചര്‍ച്ചയുടെ ആവശ്യമില്ല'- അദ്ദേഹം പറഞ്ഞു. ഇന്ത്യയെ ഹിന്ദുരാഷ്ട്രമായി പ്രഖ്യാപിക്കണമെന്ന ആള്‍ദൈവം ധീരേന്ദ്ര ശാസ്ത്രിയുടെ ആവശ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

തീവ്ര ഹിന്ദുത്വ നിലപാട് സ്വീകരിക്കുന്ന ധീരേന്ദ്ര ശാസ്ത്രിയുമായുള്ള അടുപ്പത്തിന്റെ പേരില്‍ കമല്‍നാഥിന്റെ മകന് എതിരെ ആര്‍ജെഡി വിമര്‍ശനം ഉന്നയിച്ച സാഹചര്യത്തിലാണ് കമല്‍നാഥിന്റെ പ്രതികരണം വന്നിരിക്കുന്നത് എന്നതും ശ്രദ്ധേയമാണ്. 

കമല്‍ നാഥിന്റെ മകന്‍ നകുല്‍ കമല്‍നാഥ് ധീരേന്ദ്ര ശാസ്ത്രിയുമായി കഴിഞ്ഞ ദിവസം കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിനെ വിമര്‍ശിച്ച് ആര്‍ജെഡി രംഗത്തുവന്നു. ഹിന്ദുത്വ അജണ്ടയുടെ പേരില്‍ പ്രതിപക്ഷം എതിര്‍ക്കുന്നയാളാണ് ശാസ്ത്രിയെന്നും ഇന്ത്യയില്‍ സര്‍ക്കാര്‍ പ്രവര്‍ത്തിക്കേണ്ടത് ഭരണഘടനയുടെ അടിസ്ഥാനത്തിലാണെന്നും ഏതെങ്കിലും ആശയത്തിന്റെ അടിസ്ഥാനത്തിലല്ലെന്നും ആര്‍ജെഡി നേതാവ് ശിവാനന്ദ് തിവാരി പറഞ്ഞിരുന്നു. 

 സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com