പോക്കറ്റില്‍ ചൂട്, പിന്നാലെ പുക; പുറത്തെടുത്തപ്പോള്‍ കൈയിലിരുന്ന് സ്മാര്‍ട്ട് ഫോണ്‍ പൊട്ടിത്തറിച്ചു, ബിസിനസുകാരന്‍ ആശുപത്രിയില്‍ 

ഉത്തര്‍പ്രദേശില്‍ കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് പൊള്ളലേറ്റു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ കൈയിലിരുന്ന മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച് റിയല്‍ എസ്റ്റേറ്റ് ബിസിനസുകാരന് പൊള്ളലേറ്റു. പ്രീമിയം ബ്രാന്‍ഡ് സ്മാര്‍ട്ട് ഫോണ്‍ ഉഗ്ര ശബ്ദത്തോടെ പൊട്ടിത്തെറിച്ചതിനെ തുടര്‍ന്നാണ് 47കാരന്‍ ആശുപത്രിയില്‍ ചികിത്സ തേടിയത്.

അലിഗഢില്‍ ശനിയാഴ്ചയാണ് സംഭവം. പ്രേം രാജ് സിങ്ങിനാണ് സ്മാര്‍ട്ട്‌ഫോണ്‍ പൊട്ടിത്തെറിച്ച് പൊള്ളലേറ്റത്. മൂന്ന് വര്‍ഷം മുന്‍പ് വാങ്ങിയ ഫോണാണ് പൊട്ടിത്തെറിച്ചതെന്ന് പ്രേം രാജ് സിങ് പറയുന്നു. 

പോക്കറ്റിലായിരുന്നു ഫോണ്‍ ഇട്ടിരുന്നത്. പെട്ടെന്ന് ചൂടാവാന്‍ തുടങ്ങി. പുക ഉയര്‍ന്നതോടെ ഉടന്‍ തന്നെ പോക്കറ്റില്‍ നിന്ന് ഫോണ്‍ പുറത്തേയ്ക്ക് എടുത്തു. പിന്നാലെ ഉഗ്ര ശബ്ദത്തോടെ ഫോണ്‍ പൊട്ടിത്തെറിക്കുകയായിരുന്നുവെന്നും പ്രേംരാജ് സിങ് പറയുന്നു. 

പൊട്ടിത്തെറില്‍ ഫോണ്‍ രണ്ടായി. പൊട്ടിത്തെറിയില്‍ ഗുരുതരമായി പൊള്ളലേറ്റ 47കാരനെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇടതുകൈയിലെ തള്ളവിരലിനും തുടയ്ക്കുമാണ് പൊള്ളലേറ്റത്. സംഭവത്തില്‍ മൊബൈല്‍ കമ്പനിക്കെതിരെ 47കാരന്‍ പൊലീസില്‍ പരാതി നല്‍കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com