ഹിമാചലിൽ മഴക്കെടുതി രൂക്ഷം; മരണം 60 ആയി, നാല് മൃതദേഹങ്ങൾ കൂടി കണ്ടെത്തി, സ്‌കൂളുകൾക്ക് ഇന്ന് അവധി

മണ്ണിടിച്ചിലിൽ കാണാതായ നാല് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി
മേഘവിസ്‌ഫോടനത്തില്‍ തകര്‍ന്ന ഹിമാചലില്‍ നിന്നുള്ള ദൃശ്യം/ പിടിഐ
മേഘവിസ്‌ഫോടനത്തില്‍ തകര്‍ന്ന ഹിമാചലില്‍ നിന്നുള്ള ദൃശ്യം/ പിടിഐ

സിംല: ഹിമാചലിൽ മഴക്കെടുതിയിൽ മരണം 60 ആയി. മണ്ണിടിച്ചിലിൽ കാണാതായ നാല് പേരുടെ കൂടി മൃതദേഹങ്ങൾ കണ്ടെത്തി. മരണസംഖ്യ ഇനിയും ഉയര്‍ന്നേക്കാം. ഏതാണ്ട് 20 ഓളം ആളുകളാണ് ഇപ്പോഴും മണ്ണിനടിയിൽ കുടുങ്ങിക്കിടക്കുന്നതെന്നാണ് റിപ്പോർട്ട്. 

സംസ്ഥാനത്തെ മഴ സാഹചര്യം ഉന്നതലയോഗം ചേര്‍ന്ന് മുഖ്യമന്ത്രി സുഖ് വീന്ദര്‍ സുഖു വിലയിരുത്തിയിരുന്നു. അതിതീവ്രമഴയുടെ സാഹചര്യം കണക്കിലെടുത്ത് ഇന്നും ഹിമാചൽ പ്രദേശിലെ സ്‌കൂളുകൾക്ക് അവധി പ്രഖ്യാപിച്ചു. മഴയില്‍ തകര്‍ന്ന റോഡുകളും കെട്ടിടങ്ങളും പുനഃസ്ഥാപിക്കുന്നതിനുള്ള പ്രവര്‍ത്തനങ്ങള്‍ യുദ്ധകാലാടിസ്ഥാനത്തില്‍ നടന്നുവരുന്നതായി മുഖ്യമന്ത്രി സുഖ്‌വീന്ദര്‍ സിങ് സുഖു അറിയിച്ചു.

ഹിമാചല്‍, ഉത്തരാഖണ്ഡില്‍ തുടരുന്ന കനത്ത മഴയെ തുടര്‍ന്ന് യമുനയുടെ ജലനിരപ്പ് 205.33 മീറ്റര്‍ ആയി. കനത്ത മഴയിൽ ഉത്തരാഖണ്ഡിലും ഇന്ന് റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഉത്തരാഖണ്ഡിൽ മഴക്കെടുതിയിൽ ഇതുവരെ 52 പേർ മരിച്ചുവെന്നാണ് കണക്ക്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com