മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്; മൂന്നുപേര്‍ കൊല്ലപ്പെട്ടു

ആയുധധാരികളായ അക്രമികള്‍ പുലര്‍ച്ചെ നാലരയോടെ കുക്കി സമുദായക്കാര്‍ താമസിക്കുന്ന ഗ്രാമത്തിലെത്തി അക്രമം അഴിച്ചു വിടുകയായിരുന്നു
ചിത്രം: പിടിഐ
ചിത്രം: പിടിഐ

ഇംഫാല്‍: വര്‍ഗീയ സംഘര്‍ഷമുണ്ടായ മണിപ്പൂരില്‍ വീണ്ടും വെടിവെയ്പ്. ഉക്രുല്‍ ജില്ലയിലെ തൗവാക്കി കുക്കി ഗ്രാമത്തില്‍ ഇന്നു പുലര്‍ച്ചെയുണ്ടായ വെടിവെയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കുക്കി സമുദായത്തില്‍പ്പെട്ടവരാണ് കൊല്ലപ്പെട്ടത്. 

ആയുധധാരികളായ അക്രമികള്‍ പുലര്‍ച്ചെ നാലരയോടെ കുക്കി സമുദായക്കാര്‍ താമസിക്കുന്ന ഗ്രാമത്തിലെത്തി അക്രമം അഴിച്ചു വിടുകയായിരുന്നുവെന്ന് പൊലീസ് പറഞ്ഞു. അക്രമികളുടെ വെടിവെപ്പില്‍ ഗ്രാമത്തിന് കാവല്‍ നിന്നവരാണ് കൊല്ലപ്പെട്ടത്. 

സംഭവത്തിന് പിന്നാലെ പ്രദേശത്ത് സുരക്ഷ വര്‍ധിപ്പിച്ചതായി ഉക്രുല്‍ പൊലീസ് സൂപ്രണ്ട് എന്‍ വാഷും അറിയിച്ചു. അക്രമികളെ പിടികൂടുന്നതിനായി പൊലീസും സൈന്യവും തിരച്ചില്‍ ഊര്‍ജ്ജിതമാക്കിയതായി എസ്പി പറഞ്ഞു. 

ഓഗസ്റ്റ് അഞ്ചിന് ബിഷ്ണുപൂര്‍, ചുരാചന്ദ്പൂര്‍ ജില്ലകളിലുണ്ടായ വെടിവെപ്പില്‍ അഞ്ചുപേര്‍ കൊല്ലപ്പെട്ടിരുന്നു. മെയ്തി, കുക്കി സമുദായങ്ങളില്‍പ്പെട്ടവരാണ് മരിച്ചത്. മണിപ്പൂരില്‍ സമാധാനം പുനഃസ്ഥാപിക്കാനുള്ള തീവ്ര ശ്രമത്തിനിടെയാണ് വീണ്ടും വെടിവെപ്പുണ്ടായത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com