'ഈ ദുരിതം നിശ്ശബ്ദമായി കണ്ടുകൊണ്ടിരിക്കാനാവില്ല'; പതിനാറുകാരിയുടെ ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി ഹൈക്കോടതി

ഈ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നാല്‍ ജീവിതകാലം മുഴുവന്‍ ആ ദുരിതം അവളെ പിന്തുടരും
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ഭോപ്പാല്‍:  ബലാത്സംഗത്തിന് ഇരയായ പതിനാറര വയസ്സുകാരിയുടെ പതിനെട്ടു മാസം പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാന്‍ അനുമതി നല്‍കി മധ്യപ്രദേശ് ഹൈക്കോടതി. പെണ്‍കുട്ടിയുടെ ദുരിതത്തില്‍ നിശബ്ദ കാഴ്ചക്കാരായിരിക്കാന്‍ കോടതിക്കാവില്ലെന്നു ചൂണ്ടിക്കാട്ടിയാണ്, ജസ്റ്റിസ് മിലിന്ദ് രമേശ് ഫദകെയുടെ നടപടി.

അക്രമിയുടെ കുഞ്ഞിനെയും പേറിയാണ് ഈ കുട്ടിയുടെ ജീവിതം. ഈ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നാല്‍ ജീവിതകാലം മുഴുവന്‍ ആ ദുരിതം അവളെ പിന്തുടരും. കോടതിക്ക് അതില്‍ കാഴ്ചക്കാരായി ഇരിക്കാനാവില്ലെന്ന് ബെഞ്ച് പറഞ്ഞു.

അക്രമിയുടെ കുഞ്ഞിനെ അവള്‍ പ്രസവിക്കുന്നതിനെ മാതാപിതാക്കള്‍ അനുകൂലിക്കുന്നില്ല. ഈ കുഞ്ഞിനെ പ്രസവിക്കേണ്ടി വന്നാല്‍ സാമൂഹ്യമായി അവള്‍ പറഞ്ഞറിയിക്കാനാവാത്ത ദുരിതത്തിലൂടെ കടന്നുപോവേണ്ടി വരും. മാത്രമല്ല, ഈ ചെറുപ്രായത്തിലെ പ്രസവം അവളുടെ ജീവനും ഭീഷണിയാവുമെന്ന് കോടതി പറഞ്ഞു.

ഗര്‍ഭഛിദ്രത്തിനു തടസ്സമില്ലെന്ന് മെഡിക്കല്‍ ബോര്‍ഡ് അഭിപ്രായപ്പെട്ട സാഹചര്യത്തിലാണ് കോടതി ഇതിന് അനുമതി നല്‍കിയത്. പെണ്‍കുട്ടിയുടെ പേരു വിവരങ്ങള്‍ രഹസ്യമായി കൈകാര്യം ചെയ്യാന്‍ കോടതി നിര്‍ദേശം നല്‍കി.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com