എഐ ഉപയോഗിച്ച് അശ്ലീല ദൃശ്യങ്ങള്‍ ഉണ്ടാക്കി പ്രചരിപ്പിച്ചു, ചോദ്യം ചെയ്തതിന് പെണ്‍കുട്ടികള്‍ക്ക് മര്‍ദ്ദനം; പൊലീസ് ഉദ്യോഗസ്ഥന്റെ മക്കള്‍ അറസ്റ്റില്‍ 

 ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ പിടിയില്‍
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

മുംബൈ:  ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ച കേസില്‍ സഹോദരങ്ങള്‍ പിടിയില്‍. 19 ഉം 21 ഉം വയസ് പ്രായമുള്ള സഹോദരങ്ങളാണ് പിടിയിലായതെന്ന് പൊലീസ് പറയുന്നു.

മഹാരാഷ്ട്രയിലെ പാല്‍ഘര്‍ ജില്ലയിലാണ് സംഭവം. മുംബൈയില്‍ ജോലി ചെയ്യുന്ന പൊലീസ് ഉദ്യോഗസ്ഥന്റെ മക്കളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും അശ്ലീല ദൃശ്യങ്ങള്‍ നിര്‍മ്മിച്ച് പ്രചരിപ്പിച്ചതെന്ന് പൊലീസ് പറയുന്നു. സ്ത്രീകളുടെയും പെണ്‍കുട്ടികളുടെയും ചിത്രങ്ങളാണ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് സാങ്കേതികവിദ്യ ദുരുപയോഗം ചെയ്ത് അശ്ലീല വീഡിയോകളാക്കി മാറ്റിയത്. 

വീഡിയോ പ്രചരിച്ചതിന് പിന്നാലെ ഇത് ചോദ്യം ചെയ്ത് രണ്ടു പെണ്‍കുട്ടികള്‍ സഹോദരങ്ങളെ സമീപിച്ചു. എന്നാല്‍ ഇരുവരും ചേര്‍ന്ന് പെണ്‍കുട്ടികളെ മര്‍ദ്ദിച്ചതായും പരാതി ഉണ്ട്. പോക്‌സോ, അതിക്രമം അടക്കം വിവിധ വകുപ്പുകള്‍ അനുസരിച്ചാണ് പ്രതികള്‍ക്കെതിരെ കേസെടുത്ത് അന്വേഷണം ആരംഭിച്ചതെന്നും പൊലീസ് പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com