'റോവര്‍ ഇറങ്ങി, ആകാംക്ഷയോടെ കാത്തിരിക്കുന്നു'; അഭിനന്ദിച്ച് രാഷ്ട്രപതി

'ചന്ദ്രന്റെ രഹസ്യങ്ങള്‍ അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം ആകാംക്ഷയോടെ കാത്തിരിക്കുന്നു'
രാഷ്ട്രപതി ദ്രൗപദി മുർമു/ പിടിഐ
രാഷ്ട്രപതി ദ്രൗപദി മുർമു/ പിടിഐ

ന്യൂഡല്‍ഹി: വിക്രം ലാന്‍ഡറിലെ പ്രഗ്യാന്‍ റോവര്‍ പുറത്തിറങ്ങിതിന് പിന്നാലെ അഭിനന്ദനവുമായി രാഷ്ട്രപതി ദ്രൗപദി മുര്‍മു. പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തില്‍ ഇറങ്ങി. ചാന്ദ്രയാന്‍-3 ദൗത്യത്തില്‍ നിര്‍ണ്ണായകമായ മറ്റൊരു വിജയം കൈവരിച്ചിരിക്കുന്നു. പേ ലോഡുകളുടെ പ്രവര്‍ത്തനം തുടങ്ങാന്‍ കാത്തിരിക്കുന്നു. 

ചന്ദ്രന്റെ രഹസ്യങ്ങള്‍ അറിയാന്‍ രാജ്യത്തെ ജനങ്ങള്‍ക്കൊപ്പം ആകാംക്ഷയോടെ കാത്തിരിക്കുന്നു. ഈ ചരിത്ര നേട്ടത്തിന് ഐഎസ്ആര്‍ഒയുടെ സംഘത്തിനെ വീണ്ടും അഭിനന്ദിക്കുന്നുവെന്നും രാഷ്ട്രപതി കുറിച്ചു. 

41 ദിവസം നീണ്ട ദൗത്യത്തിനൊടുവിലാണ് ചന്ദ്രയാന്‍-3 ഇന്നലെ വൈകീട്ട് 6.04 ന് ചന്ദ്രോപരിതലത്തില്‍ ഇറങ്ങിയത്. ചന്ദ്രയാന്റെ സോഫ്റ്റ് ലാന്‍ഡിങ്ങിന് നാലു മണിക്കുറുകള്‍ക്ക് ശേഷം പ്രഗ്യാന്‍ റോവര്‍ ചന്ദ്രോപരിതലത്തിലിറങ്ങി. ചന്ദ്രയാനിലെ പ്രഗ്യാന്‍ റോവറിന്റെ ചക്രങ്ങള്‍ ചന്ദ്രനില്‍ പതിച്ചതോടെ ഇന്ത്യയുടെ ദേശീയ ചിഹ്നമായ അശോക സ്തംഭവും ഐഎസ്ആര്‍ഒയുടെ ലോഗോയും ചന്ദ്രോപരിതലത്തില്‍ പതിഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com