'അത്ഭുത സിദ്ധിയുള്ള പെട്ടി വാങ്ങൂ, ഭാഗ്യം വരും'; യുവതിയുടെ 3.5 കോടി രൂപ തട്ടിയെടുത്ത പാസ്റ്റര്‍ പിടിയില്‍

പശ്ചിമബംഗാളില്‍ നാഗലാന്‍ഡ് സ്വദേശിനിയായ യുവതിയെ കബളിപ്പിച്ച് മൂന്ന് കോടിയില്‍പ്പരം രൂപ തട്ടിയെടുത്ത കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്
പ്രതീകാത്മക ചിത്രം/എക്‌സ്പ്രസ്

കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ നാഗലാന്‍ഡ് സ്വദേശിനിയായ യുവതിയെ കബളിപ്പിച്ച് മൂന്ന് കോടിയില്‍പ്പരം രൂപ തട്ടിയെടുത്ത കേസില്‍ പാസ്റ്റര്‍ അറസ്റ്റില്‍. തന്റെ കൈയില്‍ അത്ഭുത സിദ്ധിയുള്ള പെട്ടിയുണ്ടെന്നും അത് ഭാഗ്യം കൊണ്ടുവരുമെന്നും പറഞ്ഞ് വിശ്വസിപ്പിച്ചാണ് പാസ്റ്റര്‍ യുവതിയെ കബളിപ്പിച്ചതെന്ന് പൊലീസ് പറയുന്നു.

ഡാര്‍ജിലിങ് ജില്ലയിലാണ് സംഭവം. ന്യൂ ലൈഫ് ചര്‍ച്ച് മിനിസ്ട്രിയിലെ പാസ്റ്റര്‍ തിമോത്തി ജോഷിയാണ് പിടിയിലായത്. തന്റെ കൈയില്‍ അത്ഭുത സിദ്ധിയുള്ള ബോക്‌സ് ഉണ്ടെന്ന് പറഞ്ഞായിരുന്നു പാസ്റ്റര്‍ നാഗലാന്‍ഡ് സ്വദേശിനിയെ സമീപിച്ചത്. ഇത് വാങ്ങിയാല്‍ ഭാഗ്യം കൊണ്ടുവരുമെന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് 2019, 2020 വര്‍ഷങ്ങളിലായി നിരവധി തവണകളായി 3.5 കോടി രൂപ തിമോത്തി ജോഷി തട്ടിയെടുത്തതായി പരാതിയില്‍ പറയുന്നു.

അത്ഭുത സിദ്ധിയുള്ള പെട്ടി എന്ന പേരില്‍ പാസ്റ്റര്‍ നല്‍കിയത് ഒഴിഞ്ഞ ബോക്‌സ് ആണ് എന്ന് അന്വേഷണത്തില്‍ പൊലീസ് കണ്ടെത്തി. ആളുകളെ കബളിപ്പിക്കുന്നതിന് വേണ്ടിയാണ് ഇത്തരത്തില്‍ ഒരു ബോക്‌സിന് രൂപം നല്‍കിയത്. ഇത്തരത്തില്‍ നിരവധി പേരെ പാസ്റ്ററും അയാളുടെ സഹോദരനും ചേര്‍ന്ന് കബളിപ്പിച്ചതായി കണ്ടെത്തിയതായും പൊലീസ് പറയുന്നു. തട്ടിപ്പിന് ഇരയായവരില്‍ കൂടുതല്‍ പേരും വടക്കുകിഴക്കന്‍ സംസ്ഥാനങ്ങളില്‍ നിന്നുള്ളവരാണ്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com