വസുന്ധരയോ ദിയയോ രാജസ്ഥാനില്‍ മുഖ്യമന്ത്രി?; മഹന്ത് ബാലക് നാഥ് യോഗി കറുത്ത കുതിരയാകുമോ; പരിഗണനയില്‍ ഇവരെല്ലാം

ഝല്‍റാപട്ടണ മണ്ഡലത്തില്‍ നിന്നും അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് വിജയരാജ സിന്ധ്യ വിജയിച്ചത്
ദിയ, ബാലക് നാഥ്, വസുന്ധര രാജ
ദിയ, ബാലക് നാഥ്, വസുന്ധര രാജ

ജയ്പൂര്‍: കോണ്‍ഗ്രസിന്റെ കയ്യില്‍ നിന്നും അധികാരം തിരിച്ചു പിടിച്ചതോടെ രാജസ്ഥാനില്‍ മുഖ്യമന്ത്രി പദത്തിലേക്ക് നിരവധി പേരുകളാണ് ഉയര്‍ന്നു കേള്‍ക്കുന്നത്. മുന്‍ മുഖ്യമന്ത്രി വസുന്ധര രാജ സിന്ധ്യ, മഹന്ത് ബാലക് നാഥ് യോഗി, കേന്ദ്രമന്ത്രി ഗജേന്ദ്ര സിങ് ശെഖാവത്ത് തുടങ്ങിയ പേരുകളാണ് ഉയര്‍ന്നു വന്നിട്ടുള്ളത്. 

ദിയ കുമാരി, രാജ്യവര്‍ധന്‍ സിങ് റാത്തോഡ്, കേന്ദ്രമന്ത്രി അര്‍ജുന്‍ രാം മേഘ് വാള്‍, ജാട്ട് നേതാവ് സതീഷ് പൂനിയ തുടങ്ങിയ പേരുകളും ഉയര്‍ന്നിട്ടുണ്ട്. ഝല്‍റാപട്ടണ മണ്ഡലത്തില്‍ നിന്നും അരലക്ഷത്തിലേറെ വോട്ടുകള്‍ക്കാണ് വിജയരാജ സിന്ധ്യ വിജയിച്ചത്. 

അല്‍വാറില്‍ നിന്നുള്ള ലോക്‌സഭാംഗവും, നിയമസഭ തെരഞ്ഞെടുപ്പില്‍ ഇത്തവണ ടിജാര മണ്ഡലത്തില്‍ നിന്ന് ജനവിധി തേടിയ മഹന്ത് ബാലക് നാഥ് യോഗിയാണ് മുഖ്യമന്ത്രി പദത്തിലേക്ക് അപ്രതീക്ഷിതമായി ഉയര്‍ന്നു കേള്‍ക്കുന്ന മറ്റൊരു പേര്. വിദ്യാനഗര്‍ മണ്ഡലത്തില്‍ നിന്നാണ് എംപിയായ ദിയാ കുമാരി വിജയിച്ചത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com