മഴ ശമിച്ചെങ്കിലും ദുരിതം ഒഴിയാതെ ചെന്നൈ; സ്‌കൂളുകള്‍ക്ക് ഇന്നും അവധി, 17 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി

മഴ ശമിച്ചെങ്കിലും പ്രളയത്തെ തുടര്‍ന്നുള്ള ദുരിതം ഒഴിയാതെ ചെന്നൈ നഗരം
സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്ന കുടുംബം, പിടിഐ
സുരക്ഷിത കേന്ദ്രത്തിലേക്ക് മാറുന്ന കുടുംബം, പിടിഐ

ചെന്നൈ: മഴ ശമിച്ചെങ്കിലും പ്രളയത്തെ തുടര്‍ന്നുള്ള ദുരിതം ഒഴിയാതെ ചെന്നൈ നഗരം. താഴ്ന്ന പ്രദേശങ്ങളില്‍ ഇപ്പോഴും വെള്ളക്കെട്ട് തുടരുകയാണ്.  പലഭാഗത്തും വൈദ്യുതി ബന്ധം പുനഃസ്ഥാപിക്കാന്‍ സാധിച്ചിട്ടില്ല. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ പുരോഗമിക്കുകയാണ്. ദുരിതം കണക്കിലെടുത്ത് ചെന്നൈയിലെ സ്‌കൂളുകള്‍ക്ക് ഇന്നും അവധി പ്രഖ്യാപിച്ചിട്ടുണ്ട്.

ചുഴലിക്കാറ്റിന്റെ സ്വാധീനഫലമായി രണ്ടുദിവസം മുന്‍പ് ചെന്നൈയില്‍ പെയ്ത കനത്തമഴയിലാണ് നഗരത്തില്‍ വെള്ളപ്പൊക്ക ഉണ്ടായത്. നാലു പതിറ്റാണ്ടിനിടയിലെ ഏറ്റവും വലിയ മഴയാണ് പെയ്തത്. ദുരിതാശ്വാസ സഹായമായി തമിഴ്‌നാട് കേന്ദ്രത്തിനോട് 5060 കോടി രൂപയാണ് ആവശ്യപ്പെട്ടത്.

പ്രളയത്തില്‍ ഉണ്ടായ മൊത്തം നഷ്ടം തിട്ടപ്പെടുത്തുന്നതിനുള്ള സര്‍വേ ആരംഭിച്ചിട്ടുണ്ട്. പ്രളയത്തില്‍ റോഡുകള്‍ക്കും പാലങ്ങള്‍ക്കും പൊതു കെട്ടിടങ്ങള്‍ക്കും സാരമായ കേടുപാടുകള്‍ സംഭവിച്ചിട്ടുണ്ട്. അതിനിടെ ചെന്നൈയില്‍ നിന്നുള്ള 17 ദീര്‍ഘദൂര ട്രെയിനുകള്‍ റദ്ദാക്കി. ചെന്നൈയിലെ സബര്‍ബര്‍ ട്രെയിന്‍ സര്‍വീസ് സാധാണ നിലയില്‍ എത്തിയത് നഗരവാസികള്‍ക്ക് ആശ്വാസമായി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com