'ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതമുണ്ടാവട്ടെ'; സോണിയയ്ക്കു പിറന്നാള്‍ ആശംസ നേര്‍ന്ന് മോദി

എഴുപത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി
നരേന്ദ്ര മോദി, സോണിയ ഗാന്ധി/ഫയല്‍
നരേന്ദ്ര മോദി, സോണിയ ഗാന്ധി/ഫയല്‍

ന്യൂഡല്‍ഹി: എഴുപത്തിയേഴാം ജന്മദിനം ആഘോഷിക്കുന്ന കോണ്‍ഗ്രസ് മുന്‍ അധ്യക്ഷ സോണിയാ ഗാന്ധിക്ക് ആശംസ നേര്‍ന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ''സോണിയ ഗാന്ധിക്ക് പിറന്നാള്‍ ആശംസകള്‍. ദീര്‍ഘവും ആരോഗ്യകരവുമായ ജീവിതമുണ്ടാവട്ടെ''- പ്രധാനമന്ത്രി എക്‌സില്‍ കുറിച്ചു.

കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഗാര്‍ഗെ, നേതാക്കളായ കെ.സി.വേണുഗോപാല്‍, ശശിതരൂര്‍, തമിഴ്‌നാട് മുഖ്യമന്ത്രി എംകെ സ്റ്റാലിന്‍  തുടങ്ങി നിരവധി പ്രമുഖര്‍ സോണിയയ്ക്ക് ആശംസയറിയിച്ചു. 

ദീര്‍ഘകാലം കോണ്‍ഗ്രസ് ദേശീയ അധ്യക്ഷയായിരുന്ന സോണിയ, ആരോഗ്യകാരണങ്ങളാലാണ് സജീവരാഷ്ട്രീയത്തില്‍നിന്ന് വിട്ടുനില്‍ക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com