ജമ്മു കശ്മീരിന്റെ പ്രത്യേക പദവി: സുപ്രീംകോടതി വിധി നാളെ 

ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക
സുപ്രീംകോടതി /ഫയല്‍ ചിത്രം
സുപ്രീംകോടതി /ഫയല്‍ ചിത്രം

ന്യൂഡല്‍ഹി: ഭരണഘടനയുടെ 370-ാം വകുപ്പു പ്രകാരം ജമ്മു കശ്മീരിനുണ്ടായിരുന്ന പ്രത്യേക പദവി റദ്ദാക്കിയതിന് എതിരായ ഹര്‍ജികളില്‍ സുപ്രീംകോടതി നാളെ വിധി പ്രസ്താവിക്കും. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അധ്യക്ഷനായ ഭരണഘടനാ ബെഞ്ചാണ് വിധി പ്രസ്താവിക്കുക. 

ഭരണഘടനയുടെ 370-ാം വകുപ്പ് അസാധുവാക്കുകയും ജമ്മു കശ്മീരിന്റെ സംസ്ഥാന പദവി എടുത്തു കളയുകയും ചെയ്തതിനെതിരെ നാഷണല്‍ കോണ്‍ഫറന്‍സും, പിഡിപിയും, ജെ ആന്റ് കെ ഹൈക്കോടതി ബാര്‍ അസോസിയേഷനുമാണ് സുപ്രീംകോടതിയെ സമീപിച്ചത്. 

ഹര്‍ജികളില്‍ സുപ്രീംകോടതി വിധി പ്രസ്താവിക്കാനിരിക്കുന്ന പശ്ചാത്തലത്തില്‍ കശ്മീരില്‍ സുരക്ഷ ശക്തമാക്കി. എഡിജിപി വിജയകുമാരിന്റെ നേതൃത്വത്തില്‍ ഉന്നത പൊലീസ്, ഇന്റലിജന്‍സ്, റവന്യൂ ഉദ്യോഗസ്ഥര്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തി.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com