ചരിത്രപരം; ഐക്യത്തിന്റെ സത്തയെ ഉറപ്പിക്കുന്ന വിധി; സ്വാഗതം ചെയ്ത് മോദി

സുപ്രീം കോടതി വിധിക്ക് വന്നതിന് ഒരു മണിക്കൂറിന് ശേഷമാണ് മോദി എക്‌സിലൂടെ പ്രതികരണം അറിയിച്ചത്. 
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ
പ്രധാനമന്ത്രി നരേന്ദ്രമോദി/ പിടിഐ

ന്യൂഡല്‍ഹി: ജമ്മു കശ്മീര്‍ ഇന്ത്യന്‍ ഭരണഘടനയ്ക്കു വിധേയമെന്ന സുപ്രീം കോടതി വിധിയെ പ്രശംസിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. ജമ്മു കശ്മീരിലെയും ലഡാക്കിലെയും ജനങ്ങളുടെ പ്രതീക്ഷയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമാണ് സുപ്രീം കോടതി വിധിയെന്നു പ്രധാനമന്ത്രി പറഞ്ഞു. 

സുപ്രീം കോടതി വിധി വന്നതിന് ഒരു മണിക്കൂറിന് ശേഷമാണ് മോദി എക്‌സിലൂടെ പ്രതികരണം അറിയിച്ചത്. ജമ്മു കശ്മീരിലെ ജനങ്ങളുടെ സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാന്‍ തന്റെ സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്നും പ്രധാനമന്ത്രി പറഞ്ഞു.

''ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതില്‍ ഇന്നത്തെ സുപ്രീം കോടതി വിധി ചരിത്രപരവും 2019 ഓഗസ്റ്റ് 5 ന് ഇന്ത്യന്‍ പാര്‍ലമെന്റ് എടുത്ത തീരുമാനത്തെ ഭരണഘടനാപരമായി ഉയര്‍ത്തിപ്പിടിക്കുന്നതുമാണ്,'' പ്രധാനമന്ത്രി പറഞ്ഞു. ''ജമ്മു, കശ്മീര്‍, ലഡാക്ക് എന്നിവിടങ്ങളിലെ നമ്മുടെ സഹോദരി സഹോദരന്മാര്‍ക്ക് ഇത് പ്രത്യാശയുടെയും പുരോഗതിയുടെയും ഐക്യത്തിന്റെയും പ്രഖ്യാപനമാണ്. കോടതി വിധിയിലൂടെ ഇന്ത്യക്കാരെന്ന നിലയില്‍ നമ്മള്‍ ഏറ്റവും പ്രിയപ്പെട്ടതും വിലമതിക്കുന്നതുമായ ഐക്യത്തിന്റെ സത്തയെ ഉറപ്പിച്ചിരിക്കുന്നു'' മോദി പറഞ്ഞു.

ജമ്മു കശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ഭരണഘടനയുടെ 370-ാം അനുഛേദം റദ്ദാക്കിയ കേന്ദ്ര സര്‍ക്കാര്‍ നടപടി, ചീഫ് ജസ്റ്റിസിന്റെ അധ്യക്ഷതയിലുള്ള അഞ്ചംഗ ഭരണഘടനാ ബെഞ്ച് ശരിവെക്കുകയായിരുന്നു. ഇന്ത്യയുമായുള്ള ജമ്മു കശ്മീരിന്റെ കൂടിച്ചേരല്‍ സുഗമമാക്കാന്‍ താത്കാലികമായി ഉള്‍പ്പെടുത്തിയതാണ് ഭരണഘടനയുടെ 370ാം അനുഛേദമെന്ന് ഭരണഘടനാ ബെഞ്ച് വിധിച്ചു. അത് മാറ്റത്തിനു വിധേയമാണ്. ജമ്മു കശ്മീരിന് മറ്റ് ഇന്ത്യന്‍ സംസ്ഥാനങ്ങളെ അപേക്ഷിച്ച് പ്രത്യേക അവകാശങ്ങളില്ല. ജമ്മു കശ്മീര്‍ ഇന്ത്യയുടെ പരമാധികാരം അംഗീകരിച്ചതാണെന്നും ചീഫ് ജസ്റ്റിസ് വ്യക്തമാക്കി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com