അഞ്ച് വര്‍ഷത്തിനിടെ യാത്ര ട്രെയിനുകളുടെ വേഗതയില്‍ നേരിയ വര്‍ധനവ് മാത്രം 

വി ശിവദാസന്‍ എംപിയുടെ ചോദ്യങ്ങള്‍ക്കാണ് രേഖമൂലം അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ മറുപടി നല്‍കിയത്. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം


ന്യൂഡല്‍ഹി: രാജ്യത്ത് അഞ്ച് വര്‍ഷത്തിനിടെ പാസഞ്ചര്‍ ട്രെയിനുകളുടെയും എക്‌സ്പ്രസ് ട്രെയിനുകളുടെയും ശരാശരി വേഗതയില്‍  നേരിയ വര്‍ധനവ് മാത്രമാണുണ്ടായതെന്ന് റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍. വി ശിവദാസന്‍ എംപിയുടെ ചോദ്യങ്ങള്‍ക്കാണ് രേഖമൂലം അശ്വിനി വൈഷ്ണവ് രാജ്യസഭയില്‍ മറുപടി നല്‍കിയത്. 

മെയില്‍/എക്‌സ്പ്രസ് ട്രെയിനുകള്‍ 2019-20 നെ അപേക്ഷിച്ച് 50.6 കീ മി യില്‍ നിന്ന് 2022-2023 (നവംബര്‍ വരെ)ല്‍ 51.1 വേഗത കൈവരിച്ചതായും കണക്കുകള്‍ പറയുന്നു. ഓര്‍ഡിനറി ട്രെയിനുകളുടെ വേഗതയില്‍ 2019-20ല്‍ 33.5 കിലോമീറ്ററില്‍ നിന്ന് 2023-24ല്‍ 35.1 കിലോമീറ്ററെന്ന നേരിയ വര്‍ധനവ് മാത്രമാണുണ്ടായത്. പാസഞ്ചര്‍ ട്രെയിനുകളുടെ ശരാശരി വേഗത നേരിയ തോതില്‍ വര്‍ധിച്ചെങ്കിലും ഇക്കാലയളവില്‍ ചരക്ക് ട്രെയിനുകളുടെ വേഗതതില്‍ മാറ്റമുണ്ടായില്ലെന്നും റെയില്‍വേ മന്ത്രി പറഞ്ഞു.

അതേസമയം 2020-21 മുതല്‍ 2022-23 വരെയുള്ള വര്‍ഷങ്ങളിലെ വിവരങ്ങളൊന്നും റെയില്‍വേ പങ്കിട്ടിട്ടില്ല, കോവിഡ് സാഹചര്യത്തില്‍ ഡാറ്റ പ്രതിനിധിയുണ്ടായില്ലെന്ന കാരണത്താലാണിത്. 

കണ്‍ട്രോള്‍ ഡിപ്പാര്‍ട്ട്‌മെന്റിലെ ആളുകളുടെ കുറവ്, ഗതാഗതക്കുരുക്കിന് കാരണമാകുന്ന ട്രാക്കിന്റെ അമിത ഉപയോഗം, സിഗ്‌നലിന്റെ അറ്റകുറ്റപ്പണികള്‍, ട്രാക്ക്, ഒഎച്ച്ഇ തുടങ്ങി നിരവധി ഘടകങ്ങളാണ് ട്രെയിനുകളുടെ വേഗതയെ ബാധിച്ചതെന്ന് മുതിര്‍ന്ന ട്രെയിന്‍ കണ്‍ട്രോളര്‍മാരും ഗുഡ്‌സ് ട്രെയിന്‍ ഡ്രൈവര്‍മാരും പറയുന്നു. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com