തെലങ്കാനയില്‍ മുഖ്യമന്ത്രിക്കു വേണ്ടി ഇനി ട്രാഫിക് തടയില്ല; അകമ്പടി വാഹനങ്ങള്‍ ഒമ്പതാക്കി കുറച്ചു

മുഖ്യമന്ത്രിയുടെ അകമ്പടി 20 വാഹനങ്ങളില്‍നിന്ന് ഒമ്പത് എണ്ണമാക്കി കുറച്ചു
രേവന്ത് റെഡ്ഡി/ പിടിഐ
രേവന്ത് റെഡ്ഡി/ പിടിഐ

ഹൈദരാബാദ്: കർണാടകയ്ക്ക് പിന്നാലെ തെലങ്കാനയിലും മുഖ്യമന്ത്രി സഞ്ചരിക്കുമ്പോൾ ട്രാഫിക് തടയുന്നത് നിർത്തുന്നു. താൻ‌ സഞ്ചരിക്കുന്നതു മൂലം സാധാരണ ജനങ്ങള്‍ക്കും വാഹനങ്ങള്‍ക്കും ഒരുവിധത്തിലുള്ള അസൗകര്യവും ഉണ്ടാക്കരുതെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി.

ഇക്കാര്യം ചൂണ്ടിക്കാട്ടി മുഖ്യമന്ത്രി തെലങ്കാന ഡിജിപിക്ക് നിർദേശം നൽകി. മുഖ്യമന്ത്രി അങ്ങോട്ടുമിങ്ങോട്ടും പ്രത്യേകിച്ച് ഹൈദരാബാദില്‍ സഞ്ചരിക്കുമ്പോള്‍ 10-15 മിനിറ്റ് വരെ ട്രാഫിക് തടസ്സപ്പെടാറുണ്ട്. ഇത് ട്രാഫിക് കുരുക്കുകള്‍ ഉണ്ടാകാന്‍ എപ്പോഴും ഇടവരുന്നു. 
 
അടിയന്തരമായി സഞ്ചരിക്കുന്നവര്‍ക്കും ഇത് പ്രശ്‌നമാകാറുണ്ട്. അതു കണക്കിലെടുത്താണ് മുഖ്യമന്ത്രി രേവന്ത് റെഡ്ഡിയുടെ തീരുമാനം. ബന്ധപ്പെട്ട ട്രാന്‍സ്‌പോര്‍ട്ട്, സെക്യൂരിറ്റി, പ്രോട്ടക്കോള്‍ ഉദ്യോഗസ്ഥര്‍ക്കും വേണ്ട നിര്‍ദേശങ്ങള്‍ നല്‍കും. 

മുഖ്യമന്ത്രിയുടെ അകമ്പടി 20 വാഹനങ്ങളില്‍നിന്ന് ഒമ്പത് എണ്ണമാക്കി കുറച്ചു. കര്‍ണാടക മുഖ്യമന്ത്രി സിദ്ധരാമയ്യയുടെ 'സിറോ ട്രാഫിക് പ്രോട്ടോക്കോള്‍' നയമാണ് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സ്വീകരിച്ചിരിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com