അഹമ്മദാബാദ്: നഗ്നതാപ്രദര്‍ശനത്തിന് യുവതിയുടെ പ്രലോഭനത്തില്‍ വീണ 32കാരന്റെ ആറുലക്ഷം രൂപ തട്ടിയെടുത്തതായി പരാതി. വാട്‌സ്ആപ്പ് വീഡിയോ കോളിനിടെയാണ് നഗ്നതാപ്രദര്‍ശനത്തിന് യുവാവിനെ പ്രലോഭിപ്പിച്ചത്. ഗുജറാത്ത് സൂറത്തില്‍ ഡയമണ്ട് തൊഴിലാളിയായ യുവാവിനെയാണ് കബളിപ്പിച്ച് പണം തട്ടിയതെന്ന് പൊലീസ് പറയുന്നു. യുവാവിന്റെ പരാതിയില്‍ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു.
ഓഗസ്റ്റ് 13ന് പൂജാ ശര്‍മ്മയുടെ ഫെയ്‌സ്ബുക്ക് പേജില്‍ നിന്നുള്ള ഫ്രണ്ട് റിക്വസ്റ്റ് ആണ് തട്ടിപ്പിന്റെ തുടക്കമെന്ന് പരാതിയില്‍ പറയുന്നു. തുടര്‍ന്ന് ഫോണ്‍ നമ്പറുകള്‍ പരസ്പരം കൈമാറി സൗഹൃദം സ്ഥാപിക്കാന്‍ ശര്‍മ്മ തുടങ്ങി. അതിനിടെ ഒരുദിവസം ശര്‍മ്മ വീഡിയോ കോള്‍ ചെയ്തു. നഗ്നയായി വീഡിയോ കോള്‍ ചെയ്ത ശര്‍മ്മ യുവാവിനോട് ബാത്ത്‌റൂമില്‍ പോയി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റാന്‍ പ്രലോഭിപ്പിച്ചു. ബാത്ത്‌റൂമില്‍ പോയി വസ്ത്രങ്ങള്‍ അഴിച്ചുമാറ്റിയ ഉടന്‍ തന്നെ ശര്‍മ്മ കോള്‍ കട്ട് ചെയ്തതായി പരാതിയില്‍ പറയുന്നു.
കുറച്ചുനേരം കഴിഞ്ഞ് മറ്റൊരു നമ്പറില്‍ നിന്ന് താന്‍ നഗ്നതാപ്രദര്‍ശനം നടത്തിയതിന്റെ വീഡിയോ അയച്ചുതന്നു. ഉടന്‍ തന്നെ മറ്റൊരു നമ്പറില്‍ നിന്ന് വിളിച്ച് ഒരാള്‍ തന്നെ ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ടതായും പരാതിയില്‍ പറയുന്നു.
അടുത്ത ദിവസം ഡിഎസ്പി സുനില്‍ ദുബെ എന്ന് സ്വയം പരിചയപ്പെടുത്തി പൊലീസ് യൂണിഫോം ധരിച്ചയാള്‍ 32കാരനെ വീഡിയോ കോള്‍ ചെയ്തു. വീഡിയോ ഡിലീറ്റ് ചെയ്യുന്നതിന് വ്യാജ യൂട്യൂബ് അക്കൗണ്ട് ഉടമയായ സഞ്ജയ് സിംഘാനിയയെ വിളിക്കാന്‍ 'ഡിഎസ്പി' ആവശ്യപ്പെട്ടു. ഭീഷണിയെ തുടര്‍ന്ന് വിവിധ ഇടപാടുകളിലായി 5.65 ലക്ഷം രൂപ കൈമാറിയതായി പരാതിയില്‍ പറയുന്നു. ഭീഷണി തുടര്‍ന്നതിനെ തുടര്‍ന്നാണ് യുവാവ് പൊലീസില്‍ പരാതി നല്‍കാന്‍ തീരുമാനിച്ചത്.
ഈ വാര്‍ത്ത കൂടി വായിക്കൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ
വാര്‍ത്തകള്‍ അപ്പപ്പോള്‍ ലഭിക്കാന്‍ സമകാലിക മലയാളം ആപ് ഡൗണ്‍ലോഡ് ചെയ്യുക