മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ 'ഉയര്‍ന്ന റിട്ടേണ്‍'; യുവതിയുടെ 18 ലക്ഷം തട്ടിയെടുത്തു, ലൈംഗികാതിക്രമം 

നിക്ഷേപ തട്ടിപ്പില്‍ യുവതിയുടെ 18.56 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: നിക്ഷേപ തട്ടിപ്പില്‍ യുവതിയുടെ 18.56 ലക്ഷം രൂപ നഷ്ടപ്പെട്ടതായി പരാതി. മ്യൂച്ചല്‍ ഫണ്ടില്‍ നിക്ഷേപിച്ചാല്‍ ഉയര്‍ന്ന റിട്ടേണ്‍ ലഭിക്കുമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയതെന്ന് പൊലീസ് പറയുന്നു.

താനെ പൊലീസ് സ്റ്റേഷന്‍ പരിധിയിലാണ് സംഭവം. 2021 നും 2023നും ഇടയിലാണ് തട്ടിപ്പ് നടന്നത്. 47കാരിയാണ് തട്ടിപ്പുകാരന്റെ വാഗ്ദാനത്തില്‍ വീണത്. തട്ടിപ്പുകാരന്‍ വാഗ്ദാനം ചെയ്ത പലിശയും ഡിവിഡന്റും ലഭിക്കാതെ വന്നതോടെ സംശയം തോന്നി. ഇക്കാര്യം ചോദിച്ചപ്പോള്‍ തനിക്ക് നേരെ ലൈംഗികാതിക്രമം നടത്തിയതായും യുവതിയുടെ പരാതിയില്‍ പറയുന്നു.

പണം തിരികെ നല്‍കാന്‍ ആവശ്യപ്പെട്ടപ്പോള്‍ തന്നെ അനുചിതമായി സ്പര്‍ശിക്കുകയായിരുന്നു. തട്ടിപ്പിന് പുറമേ മറ്റു വകുപ്പുകള്‍ കൂടി ഉള്‍പ്പെടുത്തി കേസെടുത്ത പൊലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com