രാജവംശം നിലനിര്‍ത്തണം, നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയി ദമ്പതികള്‍ക്ക് വിറ്റു, കുട്ടിയെ കണ്ടെത്തി പൊലീസ്

ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും 2.95 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. 
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

റാഞ്ചി: നാല് വയസുകാരനെ തട്ടിക്കൊണ്ടുപോയി വിറ്റ സ്ഥലത്തുനിന്നും അത്ഭുതകരമായി രക്ഷപ്പെടുത്തി. ഒരാഴ്ചയ്ക്ക് ശേഷമാണ് കുട്ടിയെ കണ്ടെത്തുന്നത്. ജാര്‍ഖണ്ഡിലെ ഹസാരിബാഗ് ജില്ലയില്‍ നിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോവുകയും 2.95 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. സംഭവത്തില്‍ ആറ് പേരെ അറസ്റ്റ് ചെയ്തു. 

ഡിസംബര്‍ 18 നാണ് ഹസാരിബാഗിലെ ഓക്‌നി പ്രദേശത്തുനിന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. ഡിസംബര്‍ 25 ന് ക്രിസ്മസ് ദിനത്തിലാണ് കുട്ടിയെ കോഡെര്‍മയില്‍ നിന്ന് രക്ഷപ്പെടുത്തുന്നത്. പിടിയിലായവരില്‍ നിന്ന്് ആറ് മൊബൈല്‍ ഫോണുകളും കുട്ടിയെ തട്ടിക്കൊണ്ടുപോകാന്‍ ഉപയോഗിച്ച തുണിയും കണ്ടെടുത്തു.

കുട്ടിയെ കോഡെര്‍മ ജില്ലയിലെ ഇന്ദ്രപുരി പ്രദേശത്തുള്ള ദമ്പതികളായ ഗീതാ ദേവി, രോഹിത് രവിദാസ് എന്നിവര്‍ക്ക് 2.95 ലക്ഷം രൂപയ്ക്ക് വില്‍ക്കുകയായിരുന്നു. കുടുംബത്തില്‍ രാജവംശ സമ്പ്രദായം മുന്നോട്ട് കൊണ്ടുപോകണമെങ്കില്‍ ഒരു കുട്ടി വേണമെന്ന ആവശ്യത്തെത്തുടര്‍ന്നാണ് വാങ്ങിയതെന്ന് ഈ ദമ്പതികള്‍ പറയുന്നു. 2.95 ലക്ഷം രൂപയ്ക്ക് ഇരുവരും തമ്മില്‍ കരാര്‍ ഉറപ്പിച്ചു. ദമ്പതികള്‍ 1.7 ലക്ഷം രൂപ മുന്‍കൂറായി നല്‍കിയെന്നാണ് തട്ടിക്കൊണ്ടുപോയ സംഘം പറയുന്നത്.

കുട്ടിയുടെ മാതാപിതാക്കള്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ പ്രത്യേക അന്വേഷണ സംഘം രൂപീകരിച്ചാണ് കുട്ടിയെ കണ്ടെത്തുന്നതിനുള്ള അന്വേഷണം പൊലീസ് നടത്തിയത്. 

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com