ധീരപുത്രിമാരുടെ കണ്ണീരിനേക്കാൾ വലുതാണോ ‘സ്വയംപ്രഖ്യാപിത ബാഹുബലി’ക്ക് രാഷ്ട്രീയ നേട്ടങ്ങൾ?; മോദിക്കെതിരെ രാഹുൽ​ഗാന്ധി

'രാജ്യത്തെ ഏതു പെൺകുട്ടിക്കും ആത്മാഭിമാനമാണ് വലുത്. പിന്നീടേ ഏതു മെ‍ഡലും ആദരവും വരികയുള്ളൂ'
രാഹുല്‍ ഗാന്ധി/ ഫയല്‍
രാഹുല്‍ ഗാന്ധി/ ഫയല്‍

ന്യൂഡൽഹി: ​ഗുസ്തി താരങ്ങളുടെ പ്രതിഷേധത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ രൂക്ഷ വിമർശനവുമായി കോൺ​ഗ്രസ് നേതാവ് രാഹുൽ ​ഗാന്ധി. ധീരപുത്രിമാരുടെ കണ്ണീരിനേക്കാൾ വലുതാണോ ‘സ്വയംപ്രഖ്യാപിത ബാഹുബലി’ക്ക് രാഷ്ട്രീയ നേട്ടങ്ങൾ എന്ന് രാഹുൽ ​ഗാന്ധി എക്സിൽ കുറിച്ചു. 

'രാജ്യത്തെ ഏതു പെൺകുട്ടിക്കും ആത്മാഭിമാനമാണ് വലുത്. പിന്നീടേ ഏതു മെ‍ഡലും ആദരവും വരികയുള്ളൂ. പ്രധാനമന്ത്രി ഈ രാജ്യത്തിന്റെ രക്ഷാധികാരിയാണ്. അദ്ദേഹത്തിൽ നിന്ന് ഇത്തരം ക്രൂരത കാണുന്നത് വേദനിപ്പിക്കുന്നു’. രാഹുൽ എക്സിൽ കുറിച്ചു. 

 ഗുസ്തി താരം വിനേഷ് ഫോഗട്ട് തനിക്കുലഭിച്ച ഖേൽരത്ന, അർജുന പുരസ്കാരങ്ങൾ ഇന്നലെ ഡൽഹിയിലെ കർത്തവ്യപഥിൽ ഉപേക്ഷിച്ചിരുന്നു. മെഡലുകൾ തിരിച്ചേൽപ്പിച്ച ബജ്‌രംഗ് പുനിയയെ രാഹുൽ​ഗാന്ധി നേരത്തേ നേരിട്ടെത്തി കണ്ടിരുന്നു. പ്രിയങ്ക ഗാന്ധി സാക്ഷി മാലിക്കുമായും കൂടിക്കാഴ്ച നടത്തിയിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com