ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം കുടിച്ചു; 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു

ഉത്തര്‍പ്രദേശില്‍ ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം കുടിക്കുന്നതിനിടെ, 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: ഉത്തര്‍പ്രദേശില്‍ ക്രിക്കറ്റ് കളി കഴിഞ്ഞ് തണുത്ത വെള്ളം കുടിക്കുന്നതിനിടെ, 17കാരന്‍ കുഴഞ്ഞുവീണ് മരിച്ചു. കുഴഞ്ഞുവീണ ഉടന്‍ തന്നെ പത്താംക്ലാസുകാരനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. മരണ കാരണം ഹൃദയാഘാതമാകമെന്നാണ് ഡോക്ടര്‍ സംശയിക്കുന്നത്. 

അല്‍മോറ ജില്ലയില്‍ ശനിയാഴ്ചയാണ് സംഭവം. പത്താം ക്ലാസുകാരനായ പ്രിന്‍സ് സെയ്‌നിയാണ് മരിച്ചത്. കൂട്ടുകാര്‍ക്കൊപ്പമാണ് ക്രിക്കറ്റ് കളിക്കാന്‍ പ്രിന്‍സ് പോയത്. മത്സരം കഴിഞ്ഞ് ദാഹത്താല്‍ തണുത്ത വെള്ളം കുടിക്കുന്നതിനിടെയാണ് പ്രിന്‍സ് ബോധരഹിതനായി കുഴഞ്ഞുവീണത്.

ഉടന്‍ തന്നെ കൂട്ടുകാര്‍ വീട്ടുകാരെ വിവരം അറിയിച്ചു. മാതാപിതാക്കള്‍ ഉടന്‍ തന്നെ പ്രിന്‍സിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാന്‍ സാധിച്ചില്ല. ഹൃദയാഘാതമാകാം മരണ കാരണമെന്നാണ് ഡോക്ടര്‍ സംശയം പ്രകടിപ്പിച്ചത്.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com