സെൽഫ്-ഡ്രൈവിംഗ് റോബോട്ടും എഐ നിരീക്ഷണവും; ഗോവൻ ബീച്ചുകളിൽ ഇനി കൂടുതൽ സുരക്ഷ  

ഔറസിന്റെ സേവനം നിലവിൽ വടക്കൻ ഗോവയിലെ മിരാമർ ബീച്ചിൽ മാത്രമാണ് ലഭ്യമാകുക
മിരാമർ ബീച്ച് ​ഗോവ/ ചിത്രം: ട്വിറ്റർ
മിരാമർ ബീച്ച് ​ഗോവ/ ചിത്രം: ട്വിറ്റർ

ഗോവൻ ബീച്ചുകളിൽ സുരക്ഷയൊരുക്കാൻ ഇനി റോബോട്ടുകളും. കടലിൽ നീന്തുന്നതിനിടയിൽ അപകടത്തിൽപെടുന്നവരെ രക്ഷിക്കാൻ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് അധിഷ്ഠിത സെൽഫ്-ഡ്രൈവിംഗ് റോബോട്ടായ ഔറസും എ ഐ അധിഷ്ഠിത മോണിറ്ററിംഗ് സിസ്റ്റമായ ട്രൈറ്റണും രം​ഗത്തിറങ്ങും. ഔറസിന്റെ സേവനം നിലവിൽ വടക്കൻ ഗോവയിലെ മിരാമർ ബീച്ചിൽ മാത്രമാണ് ലഭ്യമാകുക. ട്രൈറ്റൺ സൗത്ത് ​ഗോവയിലെ ബൈന, വെൽസാവോ, ബെനൗലിം, ഗാൽഗിബാഗ് എന്നീ ബീച്ചുകളിലും നോർത്ത് ​ഗോവയിലെ മോർജിം ബീച്ചിലും ഉണ്ട്. 

ഒരു സെൽഫ് ഡ്രൈവിംഗ് റോബോട്ടാണ് ഔറസ്. നിരോധിത മേഖലകളിൽ പട്രോളിംഗ് നടത്തി വേലിയേറ്റ സമയത്ത് വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകാൻ ഇത് സഹായിക്കും. ബീച്ചുകളിൽ നിരീക്ഷണം ശക്തമാക്കാനും ജനക്കൂട്ടത്തെ നന്നായി നിയന്ത്രിക്കാനും ഇത് സഹായിക്കും.  നീന്തൽ നിരോധിച്ചിട്ടുള്ള സ്ഥലങ്ങൾ ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ സഹായത്തോടെ നിരീക്ഷിക്കുകയും വിനോദസഞ്ചാരികൾക്ക് മുന്നറിയിപ്പ് നൽകേണ്ട സാഹചര്യങ്ങളിൽ സുരക്ഷാ ഉദ്യോ​ഗസ്ഥർക്ക് വിവരം കൈമാറുകയുമാണ് ട്രൈറ്റൺ ചെയ്യുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com