വിക്ടോറിയ ഗൗരിയുടെ നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീംകോടതിയില്‍; അഡീഷണല്‍ ജഡ്ജിയായി ഇന്ന് സത്യപ്രതിജ്ഞ

വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു
വിക്ടോറിയ ഗൗരി
വിക്ടോറിയ ഗൗരി

ചെന്നൈ: മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിയായി അഭിഭാഷക എല്‍ സി വിക്ടോറിയ ഗൗരിയെ നിയമിച്ചത് ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, എം എം സുന്ദരേശ് എന്നിവരടങ്ങിയ ബെഞ്ചാണ് ഹര്‍ജികള്‍ പരിഗണിക്കുന്നത്. 

ബിജെപി നേതാവായിരുന്ന വിക്ടോറിയ ഗൗരിയുടെ നിയമനം  ചോദ്യം ചെയ്ത് മദ്രാസ് ഹൈക്കോടതിയിലെ 21 അഭിഭാഷകരാണ് രംഗത്തുവന്നത്. വിക്ടോറിയ ഗൗരിയുടെ നിലപാടുകള്‍ ഭരണഘടനാ മൂല്യങ്ങള്‍ക്ക് നിരക്കുന്നതല്ലെന്ന് ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. 

വിക്ടോറിയയുടെ നിയമനം പിന്‍വലിക്കണമെന്ന് ആവശ്യപ്പെട്ട് ഇവര്‍ രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനും നിവേദനം നല്‍കിയിരുന്നു. ന്യൂനപക്ഷ സമുദായങ്ങള്‍ക്കെതിരെ വിക്ടോറിയ ഗൗരി വിദ്വേഷ പ്രസ്താവനകള്‍ നടത്തിയിട്ടുണ്ടെന്നും, അത്തരമൊരാള്‍ ജഡ്ജിയായി നിയമിക്കപ്പെടുന്നത് സ്വതന്ത്രമായ നീതി നിര്‍വഹണത്തിന് പ്രതികൂലമാണെന്നും ഹര്‍ജിക്കാര്‍ ആരോപിക്കുന്നു. 

മുസ്ലിങ്ങള്‍ പച്ച ഭീകരരും, ക്രിസ്ത്യാനികള്‍ വെളുത്ത ഭീകരരുമാണ് എന്ന് വിക്ടോറിയ ഗൗരി 2018 ല്‍ അഭിപ്രായപ്പെട്ടിട്ടുണ്ടെന്നും ഹര്‍ജിക്കാര്‍ ചൂണ്ടിക്കാട്ടുന്നു. അതിനിടെ, വിക്ടോറിയ ഗൗരി അടക്കം നിയമിതരായ അഞ്ചുപേര്‍ രാവിലെ 10.35 ന് മദ്രാസ് ഹൈക്കോടതി അഡീഷണല്‍ ജഡ്ജിമാരായി സ്ഥാനമേല്‍ക്കും.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com