മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ കലാപം; ബാലാസാഹേബ് തൊറാത്ത് നിയമസഭ കക്ഷിനേതൃസ്ഥാനത്തു നിന്നും രാജിവെച്ചു

സംസ്ഥാന പ്രസിഡന്റ് നാനാ പട്ടോളെക്കെതിരെ തോറാത്ത് കഴിഞ്ഞദിവസം മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി നല്‍കിയിരുന്നു
ബാലാസാഹേബ് തൊറാത്ത്/ പിടിഐ
ബാലാസാഹേബ് തൊറാത്ത്/ പിടിഐ

മുംബൈ: മഹാരാഷ്ട്ര കോണ്‍ഗ്രസില്‍ കലാപം രൂക്ഷമാക്കി മുന്‍ പിസിസി അധ്യക്ഷന്റെ രാജി. കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് സ്ഥാനത്തു നിന്നും ബാലാസാഹേബ് തൊറാത്ത് രാജിവെച്ചു. സംസ്ഥാന പ്രസിഡന്റ് നാനാ പട്ടോളെക്കെതിരെ തോറാത്ത് കഴിഞ്ഞദിവസം കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന്‍ ഖാര്‍ഗെയ്ക്ക് പരാതി നല്‍കിയിരുന്നു. ഇതിന് പിന്നാലെയാണ് രാജി. 

നാനാ പട്ടോളെയോടൊപ്പം ചേര്‍ന്ന് പ്രവര്‍ത്തിക്കാനാകില്ലെന്ന് രാജിക്കത്തില്‍ തോറാത്ത് പറയുന്നു. പട്ടോളെയ്‌ക്കൊപ്പം പ്രവര്‍ത്തിക്കുക ബുദ്ധിമുട്ടേറിയ സംഗതിയാണ്. തീരുമാനങ്ങള്‍ എടുക്കുന്നതിന് മുന്‍പ്, മുന്‍ പിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ തന്റെ അഭിപ്രായങ്ങള്‍ തേടാറില്ലെന്നും തൊറാത്ത് കത്തില്‍ സൂചിപ്പിച്ചിട്ടുണ്ട്. 

അതേസമയം, അത്തരത്തിലൊരു കത്ത് തോറാത്ത് എഴുതിയതായി അറിവില്ലെന്ന് നാനാ പട്ടോളെ പ്രതികരിച്ചു. കത്തിന്റെ ഉള്ളടക്കം എന്തെന്ന് അറിഞ്ഞാലേ പ്രതികരിക്കാനാകൂവെന്നും അദ്ദേഹം പറഞ്ഞു. താനൊരു വൃത്തികെട്ട രാഷ്ട്രീയത്തിലും പങ്കാളിയായിട്ടില്ലെന്നും പട്ടോളെ അഭിപ്രായപ്പെട്ടു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com