പശുവിനെ കെട്ടിപ്പിടിക്കൂ, രക്തസമ്മര്‍ദ്ദം പമ്പകടക്കും; ഉത്തര്‍പ്രദേശ് മന്ത്രി

പശുവിനെ കെട്ടിപ്പിടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്നും, നിരവധി രോഗങ്ങള്‍ക്ക് ശമനമാകുമെന്നും മന്ത്രി പറഞ്ഞു
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ലക്‌നൗ: പശുവിനെ കെട്ടിപ്പിടിക്കുന്നതിന്റെ നേട്ടങ്ങള്‍ എണ്ണിപ്പറഞ്ഞ് ഉത്തര്‍പ്രദേശ് മൃഗസംരക്ഷണമന്ത്രി ധരംപാല്‍ സിങ്. ഫെബ്രുവരി 14 പശു ആലിംഗന ദിവസമായി ആചരിക്കണമെന്ന കേന്ദ്ര മൃഗസംരക്ഷണവകുപ്പിന്റെ പ്രഖ്യാപനം സ്വാഗതം ചെയ്യുന്നതായും എല്ലാവരും അത് ആഘോഷമാക്കി മാറ്റണമെന്നും അദ്ദേഹം പറഞ്ഞു.

പശുവിനെ കെട്ടിപ്പിടിക്കുന്നത് രക്തസമ്മര്‍ദം കുറയ്ക്കാന്‍ സഹായിക്കുമെന്നും, നിരവധി രോഗങ്ങള്‍ക്ക് ശമനമാകുമെന്നും മന്ത്രി പറഞ്ഞു. പശു നമ്മുടെ സംസ്‌കാരത്തിന്റെ ഭാഗമാണ്. എല്ലാവരും ആ നിര്‍ദേശം അംഗീകിരച്ച് പരിപാടിയുടെ ഭാഗമാകണമെന്നും മന്ത്രി പറഞ്ഞു.

ഫെബ്രുവരി 14 'കൗ ഹഗ് ഡേ'  ആയി ആചരിക്കണമെന്ന് കേന്ദ്രമൃഗസംരക്ഷണ വകുപ്പ് ഉത്തരവിറക്കിയിരുന്നു. മൃഗങ്ങളോടുള്ള അനുകമ്പ വളര്‍ത്തുകയാണ്  ലക്ഷ്യമെന്നാണ് കേന്ദ്ര മൃഗ സംരക്ഷണ ബോര്‍ഡിന്റെ വിശദീകരണം. ഇന്ത്യന്‍ സംസ്‌കാരത്തിന്റെയും ഗ്രാമീണ സമ്പദ് വ്യവസ്ഥയുടെയും നട്ടെല്ലാണ് പശുവെന്നും അതിനെ ആലിംഗനം ചെയ്യുന്നത് സന്തോഷം നല്‍കുമെന്നുമാണു കേന്ദ്ര മൃഗസംരക്ഷണ ബോര്‍ഡിന്റെ ഉത്തരവില്‍ പറയുന്നത്.

പാശ്ചാത്യ സംസ്‌കാരത്തിന്റെ അതിപ്രസരം ഇന്ത്യന്‍ സമൂഹത്തിലുണ്ടെന്നും മൃഗസംരക്ഷണ ബോര്‍ഡ് കുറ്റപ്പെടുത്തുന്നു. പാശ്ചാത്യ സംസ്‌കാരത്തിന്റെ വളര്‍ച്ച വേദ പാരമ്പര്യത്തെ നാശത്തിന്റെ വക്കിലെത്തിച്ചിരിക്കുന്നുവെന്നും ഉത്തരവില്‍ പറയുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com