ഐഐടി മദ്രാസ്, ഫയല്‍ ചിത്രം
ഐഐടി മദ്രാസ്, ഫയല്‍ ചിത്രം

മദ്രാസ് ഐഐടിയില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി

കര്‍ണാടക സ്വദേശിയായ മറ്റൊരു വിദ്യാര്‍ത്ഥിയും ഇന്നലെ ക്യാമ്പസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്
Published on

ചെന്നൈ: മദ്രാസ് ഐഐടിയില്‍ ഒരു വിദ്യാര്‍ത്ഥി കൂടി ജീവനൊടുക്കി. മഹാരാഷ്ട്ര സ്വദേശിയായ  ശ്രീവന്‍ സണ്ണിയാണ് ആത്മഹത്യ ചെയ്തത്. ഇന്നലെ രാത്രിയാണ് ശ്രീവന്‍ സണ്ണിയുടെ മൃതദേഹം കണ്ടെത്തിയത്. ഐഐടിയില്‍ രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് ശ്രീവന്‍.  

വിഷാദം മൂലമാണ് വിദ്യാര്‍ത്ഥി ആത്മഹത്യ ചെയ്തതെന്നാണ് കോട്ടൂര്‍പുരം പൊലീസ് പറയുന്നത്. കര്‍ണാടക സ്വദേശിയായ മറ്റൊരു വിദ്യാര്‍ത്ഥിയും ഇന്നലെ ക്യാമ്പസില്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിരുന്നതായി റിപ്പോര്‍ട്ടുണ്ട്. 

ഐഐടി അഡ്മിനിസ്‌ട്രേഷന്‍ അധികൃതരുടെ നടപടികളില്‍ പ്രതിഷേധിച്ച് വിദ്യാര്‍ത്ഥികള്‍ രാത്രി മെഴുകുതിരി കത്തിച്ച് പ്രതിഷേധിച്ചു. എന്നാല്‍ അഡ്മിനിസ്‌ട്രേഷന്‍ അധികൃതരുടെ ഭാഗത്തുനിന്നുള്ള വീഴ്ചയാണ് ആത്മഹത്യയ്ക്ക് കാരണമെന്നാണ് വിദ്യാര്‍ത്ഥികള്‍ ആരോപിക്കുന്നത്.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

X
logo
Samakalika Malayalam
www.samakalikamalayalam.com