പൊലീസുകാരനെ കാറിന്റെ ബോണറ്റില്‍ ഒരു കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചു; ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി- വീഡിയോ 

മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാറിന്റെ ബോണറ്റില്‍ ഒരു കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചു
പൊലീസുകാരനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴയ്ക്കുന്ന ദൃശ്യം, എഎന്‍ഐ
പൊലീസുകാരനെ കാറിന്റെ ബോണറ്റില്‍ വലിച്ചിഴയ്ക്കുന്ന ദൃശ്യം, എഎന്‍ഐ

മുംബൈ: മഹാരാഷ്ട്രയില്‍ പൊലീസ് ഉദ്യോഗസ്ഥനെ കാറിന്റെ ബോണറ്റില്‍ ഒരു കിലോമീറ്റര്‍ ദൂരം വലിച്ചിഴച്ചു. ട്രാഫിക് ഡ്യൂട്ടിക്കിടെ, കാര്‍ നിര്‍ത്താന്‍ ആവശ്യപ്പെട്ടപ്പോള്‍ വാഹനം നിര്‍ത്താതെ പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക് വീണ പൊലീസുകാരനെയും കൊണ്ട് കാര്‍ ഒരു കിലോമീറ്റര്‍ ദൂരമാണ്  സഞ്ചരിച്ചത്. സംഭവത്തില്‍ അറസ്റ്റ് ചെയ്ത ഡ്രൈവര്‍ക്കെതിരെ വധശ്രമത്തിനാണ് കേസെടുത്തത്.

പാല്‍ഘര്‍ വസായിലെ തിരക്കുള്ള ജംഗ്ഷനില്‍ ഞായറാഴ്ച വൈകീട്ടാണ് സംഭവം. ട്രാഫിക് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്ന പൊലീസ് കോണ്‍സ്റ്റബിളിനാണ് ദുരനുഭവം ഉണ്ടായത്. ട്രാഫിക് സിഗ്നല്‍ തെറ്റിച്ച് ഉത്തര്‍പ്രദേശ് രജിസ്‌ട്രേഷനിലുള്ള കാര്‍ മുന്നോട്ടുപോകുന്നത് ശ്രദ്ധിച്ച കോണ്‍സ്റ്റബിള്‍ വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടു. 

എന്നാല്‍ വാഹനം നിര്‍ത്താന്‍ തയ്യാറാവാതിരുന്ന ഡ്രൈവര്‍ അതിവേഗത്തില്‍ വാഹനം മുന്നോട്ടെടുത്തു. അതിനിടെ വാഹനത്തിന്റെ മുന്നില്‍ അകപ്പെട്ട പൊലീസ് ഉദ്യോഗസ്ഥനെ ഇടിച്ചുതെറിപ്പിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തില്‍ കാറിന്റെ ബോണറ്റിലേക്ക് വീണ പൊലീസ് ഉദ്യോഗസ്ഥനുമായി കാര്‍ ഒരു കിലോമീറ്റര്‍ ദൂരമാണ് സഞ്ചരിച്ചത്. 

പരിക്കേറ്റ കോണ്‍സ്റ്റബിളിനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഗതാഗത കുരുക്കില്‍ അകപ്പെട്ട സമയത്ത് കാറിന്റെ ഡ്രൈവറെ നാട്ടുകാര്‍ ചേര്‍ന്ന് കീഴ്‌പ്പെടുത്തി പൊലീസിന് കൈമാറി. ഡ്രൈവ് ലൈസന്‍സ് പോലും കൈയില്‍ ഇല്ലാതിരുന്ന 19കാരനെ വധശ്രമം ഉള്‍പ്പെടെയുള്ള വകുപ്പുകള്‍ ചേര്‍ത്താണ് അറസ്റ്റ് ചെയ്തതെന്ന് പൊലീസ് പറഞ്ഞു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com