ഭൂമിക്കടിയില്‍ നിന്ന് ദുരൂഹമായ ശബ്ദം; പരിഭ്രാന്തിയില്‍ നഗരം 

ഭൂമിക്കടിയില്‍ നിന്ന് തുടര്‍ച്ചയായി ദുരൂഹത ഉണര്‍ത്തുന്ന ശബ്ദം കേട്ട് പരിഭ്രാന്തിയില്‍ മഹാരാഷ്ട്രയിലെ ലത്തൂര്‍ നഗര്‍
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

മുംബൈ: ഭൂമിക്കടിയില്‍ നിന്ന് തുടര്‍ച്ചയായി ദുരൂഹത ഉണര്‍ത്തുന്ന ശബ്ദം കേട്ട് പരിഭ്രാന്തിയില്‍ മഹാരാഷ്ട്രയിലെ ലത്തൂര്‍ നഗര്‍. എന്നാല്‍ എവിടെയും ഭൂചലനം അനുഭവപ്പെട്ടിട്ടില്ല എന്നാണ് റിപ്പോര്‍ട്ടുകള്‍.

ബുധനാഴ്ച രാവില 10.30നും 10.45നും ഇടയിലാണ് ഭൂമിക്കടിയില്‍ നിന്ന് ശബ്ദം കേട്ടത്. തുടര്‍ച്ചയായ ശബ്ദം കേട്ട് നാട്ടുകാര്‍ പരിഭ്രാന്തിയിലായി. ഭൂചലനമെന്ന തരത്തില്‍ വ്യാപകമായി പ്രചാരണവും നടന്നു. 

നാട്ടുകാരാണ് അധികൃതരെ വിവരം അറിയിച്ചത്. ഇതിന്റെ അടിസ്ഥാനത്തില്‍ പരിശോധിച്ചപ്പോള്‍ ഭൂചലനം ഉണ്ടായിട്ടില്ലെന്ന് അധികൃതര്‍ സ്ഥിരീകരിച്ചു. ലത്തൂരിലെ ഭൂകമ്പമാപിനിയില്‍ നിന്നുള്ള റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ഭൂചലനമല്ലെന്ന് അധികൃതര്‍ അറിയിച്ചത്.

1993ല്‍ ലത്തൂരില്‍ ഉണ്ടായ ഭൂകമ്പത്തില്‍ പതിനായിരക്കണക്കിന് ആളുകള്‍ക്കാണ് ജീവന്‍ നഷ്ടമായത്. ഇതിന്റെ പേടിപ്പെടുത്തുന്ന ഓര്‍മ്മകള്‍ നിലനില്‍ക്കുമ്പോള്‍ ഭൂമിക്കടിയില്‍ നിന്ന് തുടര്‍ച്ചയായി ഉണ്ടായ ശബ്ദം നാട്ടുകാരെ അക്ഷരാര്‍ഥത്തില്‍ ഭയപ്പെടുത്തിയിരിക്കുകയാണ്്. സെപ്റ്റംബറിലും സമാനമായ ശബ്ദം കേട്ടിരുന്നു.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com