ജിഎസ്ടി നഷ്ടപരിഹാരം; കേരളത്തിന് 780 കോടി ലഭിക്കും; കൂടുതൽ മഹാരാഷ്ട്രയ്ക്ക്

2017 ജിഎസ്ടി ആരംഭിച്ചത് മുതല്‍ 2022 ജൂണ്‍ വരെയുള്ള ജിഎസ്ടിയിലെ നഷ്ടപരിഹാരത്തിന് കുടിശ്ശികയായി ബാക്കിയുണ്ടായിരുന്ന തുകയാണ്‌ കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽ​ഹി: സംസ്ഥാനങ്ങൾക്കുള്ള ജിഎസ്ടി നഷ്ടപരിഹാരം ഇന്ന് കൊടുത്തു തീർക്കുമെന്ന് കേന്ദ്ര ധനകാര്യ മന്ത്രി നിർമല സീതാരാമൻ പ്രഖ്യാപിച്ച സാഹചര്യത്തിൽ കേരളത്തിന് 780 കോടി രൂപ ലഭിക്കും. 16,982 കോടി രൂപയാണ് സംസ്ഥാനങ്ങൾക്ക് കൊടുത്തു തീർക്കാനായി അനുവദിച്ചിരിക്കുന്നത്. 49ാമത് ജിഎസ്ടി കൗൺസിൽ യോഗത്തിലണ് സംസ്ഥാനങ്ങൾക്ക് ലഭിക്കേണ്ട തുക പൂർണമായും അ‌നുവദിക്കുമെന്ന് മന്ത്രി അറിയിച്ചത്. ‌

മഹാരാഷ്ട്രയ്ക്കാണ് ഏറ്റവും കൂടുതല്‍ തുക ലഭിക്കാനുള്ളത്. 2102 കോടി രൂപ ലഭിക്കും. കര്‍ണാടകയ്ക്ക് 1934 കോടി രൂപയും ഉത്തര്‍പ്രദേശിന് 1215 കോടി രൂപയും കിട്ടും. പുതുച്ചേരിക്കാണ് ഏറ്റവും കുറവ് തുക നൽകാനുള്ളത് പുതുച്ചേരിക്കാണ് 73 കോടി  രൂപ. 

2017ലാണ് ജിഎസ്ടി നിലവിൽ വന്നത്. 2017 ജിഎസ്ടി ആരംഭിച്ചത് മുതല്‍ 2022 ജൂണ്‍ വരെയുള്ള ജിഎസ്ടിയിലെ നഷ്ടപരിഹാരത്തിന് കുടിശ്ശികയായി ബാക്കിയുണ്ടായിരുന്ന തുകയാണ്‌ കേന്ദ്രം ഇപ്പോള്‍ അനുവദിച്ചിരിക്കുന്നത്. സംസ്ഥാനങ്ങൾക്കുണ്ടാകുന്ന വരുമാന നഷ്ടം അഞ്ച് വർഷത്തേക്ക് കേന്ദ്രം നൽകുമെന്ന് ഉറപ്പു നൽകിയിരുന്നു. 

ഉത്പന്നങ്ങളുടെ മേൽ ചുമത്തുന്ന സെസ് വഴിയാണ് സംസ്ഥാനങ്ങൾക്ക് നഷ്ടപരിഹാരം നൽകിയിരുന്നത്. ജൂണിൽ ഇത് അവസാനിച്ചു. അതേസമയം, കേരളം അടക്കം സംസ്ഥാനങ്ങള്‍ ആവശ്യപ്പെട്ടെങ്കിലും ജിഎസ്ടി നഷ്ടപരിഹാര കാലാവധി നീട്ടുന്നതില്‍ തീരുമാനമായില്ല.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
logo
Samakalika Malayalam
www.samakalikamalayalam.com