രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമാനം; 16 മാസത്തെ ഏറ്റവും ഉയർന്ന നില

ഡിസംബറിൽ നാഗരിക മേഖലയിൽ തൊഴിലില്ലായ്മ നിരക്ക് 10.09 ശതമാനവും ഗ്രാമീണ മേഖലയിൽ 7.55 ശതമാനവുമാണ്
പ്രതീകാത്മക ചിത്രം
പ്രതീകാത്മക ചിത്രം

ന്യൂഡൽഹി: രാജ്യത്തെ തൊഴിലില്ലായ്മ നിരക്ക് കുതിച്ചുയർന്നു. സെന്റർ ഫോർ മോണിറ്ററിങ് ഇന്ത്യ എക്കോണമി (സിഎംഐഇ) പുറത്തുവിട്ട കണക്ക് പ്രകാരം ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് 8.3 ശതമായി ഉയർന്നു. 16 മാസത്തിനിടെയുള്ള ഏറ്റവും കൂടിയ നിരക്കാണിതെന്ന് സെന്റര്‍ ഫോര്‍ മോണിറ്ററിങ് ഇന്ത്യന്‍ എക്കോണമിയില്‍ നിന്നുള്ള വിവരങ്ങള്‍ വ്യക്തമാക്കുന്നു. എട്ട് ശതമാനമായിരുന്നു കഴിഞ്ഞ മാസത്തെ നിരക്ക്.

ഡിസംബറിൽ നാഗരിക മേഖലയിൽ തൊഴിലില്ലായ്മ നിരക്ക് 10.09 ശതമാനവും ഗ്രാമീണ മേഖലയിൽ 7.55 ശതമാനവുമാണ്. നവംബറിൽ ഇത് യഥാക്രമം 7.55 ശതമാനവും, 7.44 ശതമാനവുമായിരുന്നു.

ഹരിയാനയിലെ ഡിസംബറിലെ തൊഴിലില്ലായ്മ നിരക്ക് 37.4 ശതമാനമാണ്. രാജസ്ഥാൻ, ഡൽഹി സംസ്ഥാനങ്ങളിൽ ഇത് യഥാക്രമം 28.5, 20.8 ശതമാനമാണ്.

തൊഴിലില്ലായ്മ നിരക്കിലെ ഈ വര്‍ധനവ് കരുതുന്നത്ര മോശമല്ലെന്ന് സിഎംഐഇ മാനേജിങ് ഡയറക്ടര്‍ മഹേഷ് വ്യാസ് പറഞ്ഞു. കാരണം, തൊഴില്‍പങ്കാളിത്ത നിരക്കില്‍ വര്‍ധനവുണ്ടായിട്ടുണ്ട്. 40.48% ശതമാനം വർധനവാണുണ്ടായിരിക്കുന്നത്. 12 മാസത്തിനിടെയുള്ള കൂടിയ നിരക്കാണിത്.

ഡിസംബറില്‍ 37.1 ശതമാനത്തിന്റെ വര്‍ധനവാണ് തൊഴിലില്ലായ്മ നിരക്കിലുണ്ടായത്. 2022 ജനുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ നിരക്കാണിതെന്നും മഹേഷ് വ്യാസ് വ്യക്തമാക്കി.

ഈ വാർത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോൾ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com