കൊടും ശൈത്യം രണ്ടു ദിവസം കൂടി; തണുത്ത് വിറച്ച് ഡല്‍ഹി; ഓറഞ്ച് അലര്‍ട്ട്

ഡല്‍ഹിയില്‍ ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണ് രേഖപ്പെടുത്തിയത്‌
തണുപ്പില്‍ നിന്നും രക്ഷ തേടി ആളുകള്‍ തീ കായുന്നു/ പിടിഐ
തണുപ്പില്‍ നിന്നും രക്ഷ തേടി ആളുകള്‍ തീ കായുന്നു/ പിടിഐ

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ രണ്ടു മൂന്നു ദിവസം കൂടി അതിശൈത്യം തുടരുമെന്ന് മുന്നറിയിപ്പ്. ഡല്‍ഹിയില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ജനുവരി ഏഴു വരെ കൊടും ശൈത്യവും ശീതക്കാറ്റും തുടരുമെന്നാണ് കാലാവസ്ഥ വകുപ്പ് അറിയിക്കുന്നത്. 

താപനില ആറു ഡിഗ്രി മുതല്‍ നാലു ഡിഗ്രിയില്‍ താഴെ വരെ ആയേക്കാമെന്നും മുന്നറിയിപ്പില്‍ വ്യക്തമാക്കുന്നു. രാജ്യതലസ്ഥാനത്ത് താപനില ഇന്നു രാവിലെ 4.4 ഡിഗ്രി സെല്‍ഷ്യസ് ആയി താഴ്ന്നു. ഈ സീസണിലെ ഏറ്റവും കുറഞ്ഞ താപനിലയാണിത്. ഡല്‍ഹി സഫ്ദര്‍ ജംഗ് മേഖലയില്‍ ഇന്നലെ 8.5 ഡിഗ്രി സെല്‍ഷ്യസ് ആയിരുന്നു താപനില. 

കടുത്ത മഞ്ഞിനെത്തുടര്‍ന്ന് കാഴ്ച മറഞ്ഞത് ഗതാഗതത്തെയും ബാധിച്ചു. ഡല്‍ഹിയ്ക്ക് പുറമെ, രാജസ്ഥാന്‍, ഹരിയാന, പഞ്ചാബ് തുടങ്ങിയ ഉത്തരേന്ത്യന്‍ സംസ്ഥാനങ്ങളിലും ഏതാനും ദിവസം കൂടി കൊടുംശൈത്യം തുടരുമെന്ന് കാലാവസ്ഥ വകുപ്പ് അറിയിച്ചു. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com